Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
22
January 2022 - 2:47 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

covid-india

രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ 2.68 ലക്ഷം; 402 മരണം കൂടി

Published:15 January 2022

രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി ഉയർന്നു. പ്രതിവാര നിരക്ക് 12.84 ശതമാനമാണ്. ആക്റ്റിവ് കേസുകൾ 14.17 ലക്ഷം പിന്നിട്ടു. 223 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന ആക്റ്റിവ് കേസുകളാണ് ഇപ്പോഴുള്ളത്.

ന്യൂഡൽഹി: രാജ്യത്ത് അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 2,68,833 പുതിയ കൊവിഡ് കേസുകൾ. 402 പേരുടെ മരണം കൂടി വൈറസ് ബാധിച്ചാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 4,85,752 ആയി. മരണ നിരക്ക് 1.32 ശതമാനമായി കുറഞ്ഞു. ഔദ്യോഗികമായി സ്ഥിരീകരിച്ച ഒമിക്രോൺ കേസുകൾ 6,041 ആയിട്ടുമുണ്ട്. 

രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി ഉയർന്നു. പ്രതിവാര നിരക്ക് 12.84 ശതമാനമാണ്. ആക്റ്റിവ് കേസുകൾ 14.17 ലക്ഷം പിന്നിട്ടു. 223 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന ആക്റ്റിവ് കേസുകളാണ് ഇപ്പോഴുള്ളത്. നിലവിൽ രോഗബാധിതരായവരാണ് ആക്റ്റിവ് കേസുകളിൽ ഉൾപ്പെടുന്നത്. ദേശീയ റിക്കവറി നിരക്ക് 94.83 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 

അവസാന ദിവസം 1,45,747 കേസുകളുടെ അറ്റവർധനയാണ് നിലവിലുള്ള രോഗബാധിതരിൽ ഉണ്ടായിരിക്കുന്നത്. അവസാന 24 മണിക്കൂറിൽ രോഗമുക്തരായവരെ അപേക്ഷിച്ച് പുതുതായി രോഗം ബാധിച്ചവർ ഇത്രയും കൂടുതലുണ്ട് എന്നതാണ് ഇതു കാണിക്കുക. ഔദ്യോഗിക കണക്കുപ്രകാരം ഇതുവരെ രാജ്യത്തു കൊവിഡ് ബാധിച്ചത് 3.68 കോടിയിലേറെ പേർക്കാണ്. ഇതിൽ 3.49 കോടിയിലേറെ പേർ രോഗമുക്തരായി. ഇതുവരെ 156.02 കോടി വാക്സിൻ ഡോസുകൾ രാജ്യത്തു വിതരണം ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top