Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
22
January 2022 - 2:48 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

മൂർധന്യത്തിലെത്തിയോ ഡൽഹിയും മുംബൈയും?

Published:15 January 2022

# പ്രത്യേക ലേഖകൻ

അതിവേഗം പടരുന്ന ഒമിക്രോൺ തരംഗം അതുപോലെ താഴോട്ടും നീങ്ങുമെന്നാണ് മറ്റു ചില രാജ്യങ്ങളുടെ കണക്കുകൾ കാണിക്കുന്നത്. ഡൽഹിയിലും മുംബൈയിലും ഇതുതന്നെയാണു കാണുകയെന്ന് വിദഗ്ധർ പലരും കരുതുന്നു.

 ന്യൂഡൽഹി, മുംബൈ: മഹാനഗരങ്ങളായ ഡൽഹിയിലും മുംബൈയിലും കൊവിഡ് മൂന്നാം തരംഗം അതിന്‍റെ മൂർധന്യതയിൽ എത്തിയോ? ഒരു വിഭാഗം ആരോഗ്യ വിദഗ്ധർ ഇങ്ങനെ കരുതുന്നവരാണ്. സംസ്ഥാനത്ത് കൊവിഡ് ഗ്രാഫിന്‍റെ പീക്ക് എത്തിയിരിക്കുകയാണെന്നും ഉടൻ കേസുകൾ കുറയുമെന്നും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനും പറയുന്നുണ്ട്. അതിവേഗം പടരുന്ന ഒമിക്രോൺ തരംഗം അതുപോലെ താഴോട്ടും നീങ്ങുമെന്നാണ് മറ്റു ചില രാജ്യങ്ങളുടെ കണക്കുകൾ കാണിക്കുന്നത്. ഡൽഹിയിലും മുംബൈയിലും ഇതുതന്നെയാണു കാണുകയെന്ന് വിദഗ്ധർ പലരും കരുതുന്നു.

മുംബൈ നഗരത്തിലെ പ്രതിദിന കേസുകൾ കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇ​​​​ന്ന​​​​ലെ 11,317 പു​​​​തി​​​​യ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രെയാണു മുംബൈയിൽ ക​​​​ണ്ടെ​​​​ത്തിയത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം 13,000ൽ ​​​​ഏ​​​​റെ​​​​യാ​​​​യി​​​​രു​​​​ന്നു. പ്രതിദിനം ഇരുപതിനായിരത്തിൽ കൂടുതൽ കേസുകൾ സ്ഥിരീകരിച്ച പീക്ക് അവസ്ഥയിൽ നിന്ന് നഗരത്തിലെ കണക്ക് താഴോട്ടിറങ്ങിയിരിക്കുകയാണ്.

 മഹാരാഷ്ട്രയിലെ മൊത്തം കേസുകളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം 46,000ൽ ഏറെ പുതിയ കേസുകൾ കണ്ടെത്തിയ സ്ഥാനത്ത് ഇന്നലെ 43,211 പേർക്കാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.13 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാൾ കുറവ്. എന്നാൽ, സംസ്ഥാനത്ത് ഇനിയും കേസുകൾ വർധിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നാണു വിദഗ്ധർ കരുതുന്നത്. 

മ​​​​ഹാ​​​​മാ​​​​രി പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട ശേ​​​​ഷ​​​​മു​​​​ള്ള ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാണ് വ്യാ​​​​ഴാ​​​​ഴ്ച ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യ​​​​ത്. 28,867 കേ​​​​സു​​​​ക​​​​ൾ അന്നു ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ 20ന് 28,395 ​​​​കേ​​​​സു​​​​ക​​​​ൾ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു അ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള പ്ര​​​​തി​​​​ദി​​​​ന റെ​​​​ക്കോ​​​​ഡ്. വെള്ളിയാഴ്ച കേസുകൾ കുറഞ്ഞിട്ടുണ്ട്- 24,383. ഇ​​​​പ്പോ​​​​ഴ​​​​ത്തെ ത​​​​രം​​​​ഗ​​​​ത്തി​​​​ൽ മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ൽ 75 ശ​​​​ത​​​​മാ​​​​ന​​​​വും വാ​​​​ക്സി​​​​ൻ എ​​​​ടു​​​​ക്കാ​​​​ത്ത​​​​വ​​​​രാ​​​​ണെ​​​​ന്ന് ഡ​​​​ൽ​​​​ഹി ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി സ​​​​ത്യേ​​​​ന്ദ്ര ജ​​​​യി​​​​ൻ പ​​​​റ​​​​ഞ്ഞു. പൊതുവേ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറവാണ്. 

ഐസിഎംആറിന്‍റെ ഏറ്റവും അവസാനത്തെ മാർഗനിർദേശങ്ങൾ അനുസരിച്ച് രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാത്രമേ ടെസ്റ്റ് ചെയ്യേണ്ടതുള്ളൂ. രോഗകളുമായി സമ്പർക്കമുണ്ടെങ്കിൽ പോലും രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന വേണ്ട. ഈ മാർഗനിർദേശം നടപ്പാക്കുന്നതിനാലാണ് കേസുകൾ കുറയുന്നതെന്നും വ്യാഖ്യാനങ്ങളുണ്ട്. എന്നാൽ, ടിപിആർ കുറയുകയോ കാര്യമായി വർധിക്കാതിരിക്കുകയോ ചെയ്യുന്നത് പീക്ക് ഘട്ടമായെന്നാണു കാണിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

കർണാടകയിൽ ഫെബ്രുവരി ആദ്യ വാരത്തോടെയാണ് പീക്ക് ഘട്ടം ആവുകയെന്നാണു അവിടുത്തെ ആരോഗ്യ വിദഗ്ധർ കരുതുന്നത്. അവസാന ദിവസം 28,723 പുതിയ കേസുകളാണ് കർണാടകയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ബംഗളൂരുവിൽ മാത്രം 20,121 കേസുകളുണ്ട്. കഴിഞ്ഞ ദിവസം 18,000ൽ ഏറെയായിരുന്നു ബംഗളൂരുവിലെ പ്രതിദിന കേസുകൾ. മൂന്നാം തരംഗത്തിൽ രോഗബാധിതരാവുന്നവരിൽ അഞ്ചു മുതൽ ആറു വരെ ശതമാനം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്നതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ. സുധാകർ പറയുന്നു. 

പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളി​​​​ൽ 22,645 പേ​​​​ർ​​​​ക്കു കൂ​​​​ടി രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 28 മ​​​​ര​​​​ണ​​​​വും ഇ​​​​ന്ന​​​​ലെ ബം​​​​ഗാ​​​​ളി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. 31.14 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് ബം​​​​ഗാ​​​​ളി​​​​ലെ പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്ക്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ത് 32.13 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് 1.07 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്നും ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​യു​​​​ന്നു. പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ളി​​​​ൽ 6,867ഉം ​​​​കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലാ​​​​ണ്. പ​​​​തി​​​​നാ​​​​റാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ളാ​​​​ണ് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

മ​​​​ഹാ​​​​രാ​​​​ഷ്ട്ര​​​​യി​​​​ൽ മൊ​​​​ത്തം പു​​​​തി​​​​യ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​ർ 46,000ൽ ​​​​ഏ​​​​റെ​​​​യാ​​​​യി​​​​രു​​​​ന്നു വ്യാ​​​​ഴാ​​​​ഴ്ച. മും​​​​ബൈ​​​​യി​​​​ൽ മൂ​​​​ന്നാം ത​​​​രം​​​​ഗം മൂ​​​​ർ​​​​ധ​​​​ന്യ​​​​ത്തി​​​​ൽ എ​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​ഗ്യ വി​​​​ദ​​​​ഗ്ധ​​​​ർ ക​​​​രു​​​​തു​​​​ന്ന​​​​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top