Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
22
January 2022 - 1:43 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

ദിലീപിനെതിരെ മാധ്യമവിചാരണ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Published:15 January 2022

ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണകളും, രഹസ്യ വിചാരണ നടത്തുന്ന കേസിൽ റിപ്പോർട്ടർ ചാനൽ ഉൾപ്പെടെ നടത്തുന്ന സമാന്തര മാധ്യമ വിചാരണയും തടയണമെന്നും തുടർ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കേസെടുത്തത്.

തിരുവനന്തപുരം: നടി ആക്രമികപ്പെട്ട കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നിലനിൽക്കെ എട്ടാം പ്രതിയായ ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണകളും, രഹസ്യ വിചാരണ നടത്തുന്ന കേസിൽ റിപ്പോർട്ടർ ചാനൽ ഉൾപ്പെടെ നടത്തുന്ന സമാന്തര മാധ്യമ വിചാരണയും തടയണമെന്നും തുടർ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കേസെടുത്തത്.

കേസിൽ സാക്ഷികളെയും, തെളിവുകളെയും പരസ്യമായി പ്രദർശിപ്പിച്ചും, വെളിപ്പെടുത്തിയും നടക്കുന്ന മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ വിചാരണ അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ ഉത്തരവ് നിലനിൽക്കെ മാധ്യമ വിചാരണ  തുടരുന്നത് തടയണമെന്നും ആവശ്യപ്പെട്ട് സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും, പ്രസ്സ് കൗൺസിലിനും പരാതി നൽകിയിട്ടുണ്ട്.അഭിഭാഷകനാ‍യ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top