പി.സി ജോർജ് റിമാൻഡിൽ
Published:16 January 2022
ഐഎസ്എല്‍ മാറ്റിവക്കുന്നത് ഇപ്പോൾ പരിഗണിക്കില്ല . ക്ലബുകളും ഐഎസ്എല്‍ അധികൃതരുമായി ഇന്ന് നടന്ന ചർച്ചയിലാണ് ഈ തീരുമാനം. 2 മണിക്കൂറുകളോളം ക്ലബും ലീഗ് നടത്തിപ്പുകാരുമായി ചര്‍ച്ചകള്‍ നടത്തി. ലീഗ് മാറ്റിവെക്കുമോ അല്ലെങ്കിൽ നിർത്തി വെക്കുമോ എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി. ലീഗ് നിര്‍ത്തി വെക്കില്ലന്നാണ് മീറ്റിംഗില്‍ തീരുമായത്. കാര്യം ക്ലബുകള്‍ താരങ്ങളെ അറിയിച്ചു കഴിഞ്ഞു. .
അതേസമയം ലീഗില്‍ നടത്തി വന്നിരുന്ന കൊറോണ പരിശോധനകളുടെ ഇടവേള മാറ്റാനും തീരുമാനിച്ചു. കൊറോണ പോസിറ്റീവ് ആയവര്‍ക്ക് ഇപ്പോള്‍ 10 ദിവസം കഴിഞ്ഞാണ് അടുത്ത പരിശോധന നടത്തുന്നത്. അത് മാറ്റി 6 ദിവസം കൂടുമ്ബോള്‍ ഇനി പരിശോധന നടത്തും. രണ്ട് നെഗറ്റീവ് ആയാല്‍ താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ഐസൊലേഷനില്‍ നിന്ന് പുറത്ത് വരാനും കഴിയും. എന്നാല്‍ 9 ക്ലബുകളും കൊറോണയാല്‍ ബാധിക്കപ്പെട്ട അവസ്ഥയില്‍ ഈ ആഴ്ചയിലെ മത്സരങ്ങള്‍ എങ്ങനെ നടത്തും എന്ന ചോദ്യം ബാക്കിയാകുന്നു. ഇതിനകം ലീഗില്‍ മൂന്ന് മത്സരങ്ങള്‍ മാറ്റിവെച്ചു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി മത്സരം ഇന്ന് മാറ്റിവച്ചിരുന്നു.