Published:17 January 2022
മലയാളത്തിന്റെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാകുന്നത്. പീന്നീട് ആ ബന്ധം വിവാഹത്തില്‍ എത്തുകയുമായിരുന്നു. യൂട്യൂബ് വ്ളോഗർമാർക്കിടയിലെ മിന്നും താരം കൂടിയായ പേളി ഇതിനോടകം നിരവധി ആരാധകരെയാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
ഇപോഴിതി വിവാഹ നിശ്ചയത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് പേളി മാണി. "മൂന്ന് വര്‍ഷം മുമ്പ്..... ഇന്നേ ദിവസം. ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു. അന്ന്, എന്നെ ഒരുപാട് സ്നേഹിക്കുന്ന മനുഷ്യനുമായി കൈകോര്‍ത്തതില്‍ എന്തുമാത്രം സന്തോഷിച്ചെന്ന് ഇന്നും ഓര്‍മയുണ്ട്" എന്നും പേളി മാണി എഴുതുന്നു. ഭര്‍ത്താവ് ശ്രീനിഷിനും ഒപ്പമുള്ള ഫോട്ടോകളും പേളി മാണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യസീസണിലെ മത്സരാർത്ഥികളായി എത്തിയ പേളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസിൽ വച്ച് പ്രണയത്തിലാവുകയായിരുന്നു. വിവാഹ ശേഷം പേളി സിനിമാ രംഗത്തും സജീവമാകുകയായിരുന്നു.
ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പേളി 2020ല്‍ 'ലുഡോ'യിലൂടെ ബോളിവുഡിലെത്തി. മികച്ച അഭിപ്രായമായിരുന്നു ഹിന്ദി ചിത്രത്തിലൂടെ പേളിക്ക് ലഭിച്ചത്. അജിത്ത് നായകനാകുന്ന ചിത്രം 'വലിമൈ'യാണ് പേളി അഭിനയിച്ചതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്.