പി.സി ജോർജ് റിമാൻഡിൽ
Published:18 January 2022
ചെന്നൈ: തമിഴ്നടന്‍ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. ഇന്നലെ രാത്രിയാണ് തങ്ങൾ വേർപിരിയുന്നുവെന്ന വാർത്ത ധനുഷ് ട്വിറ്ററിലൂടെ അറിയിക്കുന്നത്. ആറ് മാസം നീണ്ട് നിന്ന പ്രണയത്തിനൊടുവിൽ 2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. മെഗാ സ്റ്റാർ രജനികാന്തിന്റെ മകളായ ഐശ്വര്യയും, കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു.
— Dhanush (@dhanushkraja) January 17, 2022
വിവാഹ സമയത്ത് ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസും മാത്രമാണ് ഉണ്ടായിരുന്നത്. നാല് തവണ ദേശീയ അവാർഡ് പുരസ്കാരം നേടിയ ധനുഷ് രാഞ്ചനയ്ക്ക് ശേഷം അത്രംഗി രേ എന്ന ബോളിവുഡ് ചിത്രത്തിലും വേഷമിട്ടു.