Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
26
May 2022 - 11:14 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kollywood

Dulquar Salman, Kajal aggarwal, Movies, Kollywood

മൂന്ന് മില്യണ്‍ കാഴ്‍ചക്കാരുമായി 'ഹേയ് സിനാമിക'യിലെ ഗാനം; റിഹേഴ്‍സല്‍ വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍

Published:18 January 2022

മണിരത്‌നത്തിന്‍റെ സംവിധാനത്തിൽ ദുൽഖറും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.

ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഹേയ് സിനാമിക'. ചിത്രത്തിന്‍റെ ഫോട്ടോകളടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്ററിന്‍റെ ആദ്യ സംവിധാന സംരഭമാണ് 'ഹേയ് സിനാമിക'. ഇപോഴിതാ 'അച്ചാമില്ലൈ' എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായതിന്‍റെ സന്തോഷം അറിയിച്ച് റിഹേഴ്‍സല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

ദുല്‍ഖർ തന്നെയാണ് ചിത്രത്തിനായി പാടിയിരിക്കുന്നതും. ചിത്രത്തിലെ ഗാനത്തിനായി ഇതിനോടകം മൂന്ന് മില്യണ്‍ കാഴ്‍ചക്കാരാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 25നാണ് ചിത്രം റിലീസ് ചെയ്യുക. മണിരത്‌നത്തിന്‍റെ സംവിധാനത്തിൽ ദുൽഖറും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.

 

ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ഹേയ് സിനാമിക' നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് 'ഹേയ് സിനാമിക' വൈകിയത്. ചെന്നൈ ആയിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top