Published:18 January 2022
ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഏകദിന പരമ്പര വന്നാല്‍, ടെസ്റ്റ് പരമ്പര വേഗത്തില്‍ മറക്കും. അതുതന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നതും. ഏകദിന പരമ്പരയില്‍ വിജയിച്ചാല്‍ ടെസ്റ്റ് പരമ്പരയിലെ തോല്‍വി മറക്കാനാകും. വളരെ ആധികാരികമായി ഏകദിന പരമ്പര വിജയിക്കാനാണ് ഇന്ത്യയുടെ ശ്രമം. ആതിഥേയ ടീമിന്റെ ശക്തി മനസിലാകാതിരുന്നതും വലിയ ആത്മവിശ്വാസവുമാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പിന്നോട്ട് പോകാനുണ്ടായ കാരണം. ഏകദിനഇന്ത്യ വളരെ ശക്തരാണെങ്കിലും കരുതിയിരിക്കണം. ഇന്ത്യ കെ.എല്‍. രാഹുല്‍ എന്ന പുതിയ നായകന്റെ കീഴിലാണ് ഇറങ്ങുന്നത്. ഒപ്പം മുന്‍ നായകന് വിരാട് കോഹ്ലി കൂട്ടിനുമുണ്ട്. ഏകദിനത്തിലെ കോഹ്ലിയുടെ റെക്കോഡും വളരെ മികച്ചതാണ്. അത് ഇവിടെയും ആവര്‍ത്തിച്ചാല്‍ വിജയമുറപ്പ്. ശിഖര്‍ ധവാന്റെ തിരിച്ചുവരവിനും മത്സരം വേദിയാകും. അങ്ങനെയെങ്കില്‍ കോഹ്ലി വണ്‍ ഡൗണായാകുും ഇറങ്ങുക. പിച്ചില്‍ റണ്‍ ഒഴുക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീമും മികച്ചതാണ്. ബൗളിങ് വളരെ ശക്തമാണ്. ബാവുമയുടെ തേതൃത്വം വളരെ ആക്രമോത്സുകമാണ്.