Published:19 January 2022
വന്ധ്യതയെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും ശ്രമിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ വന്ധ്യത ചികിത്സക്ക് വേണ്ടി ശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് കൂടാതെ ചില ആരോഗ്യ കാര്യങ്ങളിലും ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് വന്ധ്യതയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ . പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് ഈ പഴം.
മാതളനാരങ്ങയ്ക്ക് ആന്റി ഓക്സിഡന്റ്, ആന്റി വൈറല്‍, ആന്റി ട്യൂമര്‍ പ്രോപ്പര്‍ട്ടികള്‍ ഉണ്ട്, ഈ ചുവന്ന പഴത്തില്‍ വൈനിനേക്കാളും ഗ്രീന്‍ ടീയേക്കാളും ഏകദേശം മൂന്നിരട്ടി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ ടൈപ്പ്-2 പ്രമേഹത്തിനെതിരെ പോരാടുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും മാതളനാരങ്ങ സഹായിക്കുന്നുണ്ട്. നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ശ്രമിക്കുകയാണെങ്കില്‍, ഈ പഴം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ പ്രത്യുല്പാദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. എങ്ങനെയെന്ന് നോക്കാവുന്നതാണ്.