Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:35 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Pravasi

uae, pravasi, Latest News, Gulf News, Gulf

പ്രവാസികൾക്കൊരു സന്തോഷ വാർത്ത; ഇനി ജോലി നഷ്ടമായാലും ആറുമാസം വരെ യുഎഇയില്‍ താമസിക്കാം

Published:20 January 2022

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ 30 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു യുഎയിലെ നിയമം. എന്നാല്‍ ഗ്രേസ് പിരീഡില്‍ ഇളവ് നല്‍കിയതോടെ ജോലി നഷ്ടപ്പെട്ടതിന് ശേഷം മൂന്ന് മുതല്‍ ആറ് മാസം വരെ രാജ്യത്ത് താമസിക്കാന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ ആശ്വാസം.

പ്രവാസികൾക്കൊരു സന്തോഷ വാർത്ത. ജോലി നഷ്ടമായാലും പ്രവാസികൾക്ക് ആറുമാസം വരെ രാജ്യത്ത് താമസിക്കാമെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. യുഎഇ വിസ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പ്രവാസികള്‍ക്ക് ഗ്രേസ് പിരീഡ് 180 ദിവസത്തേക്ക് നീട്ടി നല്‍കുന്ന നടപടി പ്രഖ്യാപിച്ചത്.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ 30 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു യുഎയിലെ നിയമം. എന്നാല്‍ ഗ്രേസ് പിരീഡില്‍ ഇളവ് നല്‍കിയതോടെ ജോലി നഷ്ടപ്പെട്ടതിന് ശേഷം മൂന്ന് മുതല്‍ ആറ് മാസം വരെ രാജ്യത്ത് താമസിക്കാന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ ആശ്വാസം. അതുകൊണ്ട് തന്നെ  ജോലി നഷ്ടപ്പെട്ടവർക്ക് വേറെ ജോലി അന്വേഷിക്കാൻ സാധിക്കും. പ്രോജക്‌ട്‌സ് ഓഫ് ദി 50'ന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന പ്രധാന നിയമനിര്‍മ്മാണ മാറ്റങ്ങളിലൊന്നാണിത്.

രാജ്യത്തെ പ്രതിഭകളെ നിലനിര്‍ത്തുന്നതിനുള്ള 50-ാം വര്‍ഷത്തേക്കുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് യുഎഇ പദ്ധതി പ്രഖ്യാപിച്ചത്. ജോലി, നിക്ഷേപം, സംരംഭകത്വം, വിദ്യാഭ്യാസം, ജീവിതം എന്നിവയ്ക്കുള്ള അനുയോജ്യമായ സ്ഥലമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം വളര്‍ത്തുന്നതിനാണ് വിസ പരിഷ്‌കാരങ്ങള്‍ നടത്തുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top