പി.സി ജോർജ് റിമാൻഡിൽ
Published:20 January 2022
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മതനിന്ദ പ്രചരിപ്പിക്കുന്ന രീതിയില്‍ വാട്സാപ്പില്‍ സ്റ്റാറ്റസിട്ട യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചു. അനീഖ അതീഖിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. റാവൽപിണ്ടിയിലെ ഗാരിസൺ സിറ്റിയിയിൽ ബുധനാഴ്ച്ചയാണ് പാക്കിസ്ഥാൻ കോടതി യുവതിക്കെതിരെ ശിക്ഷ വിധിച്ചത്. 26കാരിയായ അനീഖ അതീഖിനെ 2020മേയ് മാസത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 20വര്‍ഷത്തെ ജയില്‍ ശിക്ഷയും മരണം വരെ തൂക്കിലേറ്റാനുമാണ് കോടതി വിധിച്ചത്.
പ്രവാചകരെ നിന്ദിക്കുന്ന രീതിയിലുള്ള കാരിക്കേച്ചറുകളും സന്ദേശങ്ങളുമാണ് വാട്സാപ്പിലൂടെ അനീഖ പ്രചരിപ്പിച്ചത്. വാട്സാപ്പില്‍ അനീഖ സ്റ്റാറ്റസിട്ടപ്പോള് അത് മാറ്റണമെന്ന് അവരുടെ ഒരു സുഹൃത്ത് ആവശ്യപ്പട്ടിരുന്നു. പക്ഷെ അത് മാറ്റുന്നതിനു പകരം അനീഖ അയാള്‍ക്കത് മെസേജായി അയച്ചുകൊടുക്കുകയായിരുന്നു. ഇസ്ലാം നിരോധിച്ചിരുന്ന കാരിക്കേച്ചറുകളാണ് അനീഖ പ്രചരിപ്പിച്ചത് എന്നാണ് കോടതി പറയുന്നത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനിൽ ഇത്തരം കുറ്റങ്ങള്‍ക്ക് വധശിക്ഷ വരെ നടപ്പാക്കുന്നതിനുള്ള നിയമങ്ങൾ നിലവിലുണ്ട്.