Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
26
May 2022 - 10:34 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

Crime news, Latest News, India, Forest, crime

ഗര്‍ഭിണിയായ വനംവകുപ്പ് ഉദ്യോഗസ്ഥയെ വലിച്ചിഴച്ചു, നിലത്തിട്ട് ചവിട്ടി; കൊടുംക്രൂരത- വീഡിയോ

Published:20 January 2022

ഗര്‍ഭിണിയാണ് എന്നത് പോലും പരിഗണിക്കാതെ ക്രൂരമായാണ് മുന്‍ ഗ്രാമമുഖ്യന്‍ ജങ്കാറും ഭാര്യ പ്രതിഭ ജങ്കാറും ചേര്‍ന്ന് മര്‍ദ്ദിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവാണ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

മുംബൈ: മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ വനംവകുപ്പ് ഉദ്യോഗസ്ഥയെ മുന്‍ ഗ്രാമമുഖ്യനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സംഭവം. യുവതിയുടെ മുടിയില്‍ പിടിച്ച്‌ വലിക്കുകയും ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്‌തു. ഗ്രാമമുഖ്യനെ അറിയിക്കാതെ തൊഴിലാളികളെ മറ്റൊരു സൈറ്റിലേക്ക് ജോലിക്ക് വിട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് പ്രകോപനത്തിന് കാരണം.

യുവതിയെ ആക്രമിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ മുന്‍ ഗ്രാമമുഖ്യനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഗ്രാമമുഖ്യന്‍ ജങ്കാറും ഭാര്യ പ്രതിഭ ജങ്കാറുമാണ് അറസ്റ്റിലായത്.

 

ഗര്‍ഭിണിയാണ് എന്നത് പോലും പരിഗണിക്കാതെ ക്രൂരമായാണ് മുന്‍ ഗ്രാമമുഖ്യന്‍ ജങ്കാറും ഭാര്യ പ്രതിഭ ജങ്കാറും ചേര്‍ന്ന് മര്‍ദ്ദിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവാണ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

ഗ്രാമമുഖ്യനെ അറിയിക്കാതെ തൊഴിലാളികളെ മറ്റൊരു സൈറ്റിലേക്ക് ജോലിക്ക് വിട്ടത് പ്രകോപിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച്‌ ജങ്കാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top