പി.സി ജോർജ് റിമാൻഡിൽ
Published:20 January 2022
പാള്‍ (ബോളണ്ട് പാര്‍ക്ക്): ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 31 റണ്‍സിന് ജയിച്ച ആതിഥേയരായ ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം രണ്ട് കൂട്ടര്‍ക്കും നിർണായകമാണ്. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടാല്‍ ഇന്ത്യക്കത് വലിയ നാണക്കേടായി മാറുമെന്ന കാര്യം ഉറപ്പാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ നായകനായ കെ.എല്‍. രാഹുലിന് കഴിഞ്ഞ ദിവസം മൈതാനത്ത് ഒന്നും ചെയ്യാനായില്ല. ഇന്ത്യയുടെ ജയം മറ്റാരെക്കാളും രാഹുലിന് വളരെ പ്രധാനപ്പെട്ടതാണ്. ഇതിനോടകം വലിയ വിമര്‍ശനം രാഹുല്‍ ഏറ്റുവാങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ വിജയത്തോടെ വിമര്‍ശകരുടെ വായടപ്പിക്കേണ്ടതായുണ്ട്.
നിലവിലെ ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. കെ.എല്‍. രാഹുല്‍ ഇന്ത്യയുടെ മധ്യനിരയിലേക്കെത്തേണ്ടതായുണ്ട്. രോഹിത്തും ശിഖര്‍ ധവാനും ഓപ്പണര്‍മാരായി ഇറങ്ങുമ്പോള്‍ നാലാം നമ്പറിലായിരുന്നു രാഹുല്‍ കളിച്ചിരുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ ഓപ്പണറായി പരിഗണിക്കണം. രാഹുല്‍ നാലാം നമ്പറിലെത്തുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് സ്ഥാനം നഷ്ടമാവും. രാഹുല്‍ നാലാം നമ്പറിലേക്കെത്താത്ത പക്ഷം ഇന്ത്യയുടെ മധ്യനിര ദുര്‍ബലമായി തുടരും. അവസാന ടെസ്റ്റിൽ സെഞ്ചുറി നേടിയെങ്കിലും റിഷഭ് പന്തിന് വലിയ സ്കോർ കണ്ടെത്താനാകുന്നില്ല. യുവതാരം വെങ്കടേഷ് അയ്യരും അരങ്ങേറ്റ മത്സരത്തിൽ നിരാശപ്പെടുത്തി.
ആദ്യമത്സത്തിൽ പവർപ്ലേയിൽ വിക്കറ്റ് സ്വന്തമാക്കിയെങ്കിലും ദക്ഷിണാഫ്രിക്കൻ മധ്യനിരയ്ക്ക് മുന്നിൽ ഇന്ത്യൻ ബൗളർമാർ പതറിയിരുന്നു. ജസ്പ്രീത് ബുംറ കരുത്തോടെ തുടങ്ങുമ്പോള്‍ മികച്ച പിന്തുണ ലഭിക്കുന്നില്ല. ഈ അവസരത്തില്‍ ഇന്ത്യ മാറ്റം ആവിശ്യപ്പെടുന്നു. മുഹമ്മദ് സിറാജിനെ പേസ് നിരയിലേക്കെത്തിക്കേണ്ടതായുണ്ട്. ബ്രേക്ക് ത്രൂ സമ്മാനിക്കുന്നുണ്ടെങ്കിലും ശാർദുൽ ഠാക്കൂറിന് റണ്ണൊഴുക്ക് നിയന്ത്രിക്കാനാകുന്നില്ല.
മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷ് അയ്യരെ ഇന്ത്യ ഫലപ്രദമായി ഉപയോഗിക്കേണ്ടതായുണ്ട്. ആദ്യ മത്സരത്തില്‍ വെങ്കടേഷിന് ബൗളിങ്ങില്‍ അവസരം ലഭിച്ചിരുന്നില്ല.ദക്ഷിണാഫ്രിക്ക എയ്ഡന്‍ മാര്ക്രത്തെപ്പോലും ബൗളിങ്ങില്‍ ഫലപ്രദമായി ഉപയോഗിച്ചപ്പോള്‍ വെങ്കടേഷ് ടീമിലുണ്ടായിട്ടും വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചില്ല.
ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ആദ്യ ഏകദിനത്തിലും ജയിക്കാനായത് ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം ഉയര്‍ത്തും. ബൗളിങ്ങിലും ബാറ്റിങ്ങിലും ടീം ഒന്നിനൊന്ന് മെച്ചം. ടെംബ ബാവുമ, റാസി വാന്‍ ഡെര്‍ ഡ്യൂസന് എന്നിവരുടെ ഫോമാണ് ടീമിന്റെ കരുത്ത്. ക്വിന്റന്‍ ഡീകോക്ക്, ജെന്നിമാന്‍ മലാന്, എയ്ഡന്‍ മാര്‍ക്രം എന്നിവരും അപകടകാരികളാണ്. ലൂങ്കി എന്‍ഗിഡി, തബ്രൈസ് ഷംസി, കേശവ് മഹാരാജ്, മാര്‍ക്കോ ജാന്സന് എന്നിവരെല്ലാം ഇന്ത്യയെ ആദ്യ മത്സരത്തില്‍ നന്നായി പ്രയാസപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ മാനസികമായി ആതിഥേയര്‍ക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം.