Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:31 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Paint market

പെ​യി​ന്‍റ് വി​പ​ണി മ​ങ്ങു​ന്നു

Published:20 January 2022

# ബിസിനസ് ലേഖകൻ

കൊ​വി​ഡ് മൂ​ലം രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ ത​ള​ര്‍ച്ച പെ​യി​ന്‍റ് വി​ല്‍പ്പ​ന​യി​ല്‍ വ​ന്‍ ഇ​ടി​വാ​ണ് സൃ​ഷ്ടി​ച്ച​ത്. അ​തി​നാ​ല്‍ ഒ​രു പ​രി​ധി​യി​ല​ധി​കം ഉ​ത്പ​ന്ന വി​ല വ​ർ​ധി​പ്പി​ക്കാ​തെ പി​ടി​ച്ചു നി​ല്‍ക്കാ​നാ​ണ് ചെ​റു​കി​ട ക​മ്പ​നി​ക​ള്‍ ശ്ര​മി​ക്കു​ന്ന​ത്.

കൊ​ച്ചി: അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ ക​ന​ത്ത വി​ല വ​ര്‍ധ​ന​യും വാ​ഹ​ന വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വ​വും മൂ​ലം രാ​ജ്യ​ത്തെ പെ​യി​ന്‍റ് നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്നു. സെ​ക്ക​റേ​റ്റീ​വ്, ഓ​ട്ടോ​മോ​ട്ടീ​വ്, ഗാ​ര്‍ഹി​ക മേ​ഖ​ല​ക​ളി​ലെ​ല്ലാം പെ​യി​ന്‍റ് ഉ​പ​യോ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍ഷ​മാ​യി ക​ന​ത്ത ഇ​ടി​വാ​ണ് നേ​രി​ടു​ന്ന​ത്. ചെ​റു​കി​ട, ഇ​ട​ത്ത​രം മേ​ഖ​ല​യി​ലെ പെ​യി​ന്‍റ് നി​ർ​മാ​ണ ക​മ്പ​നി​ക​ളാ​ണ് ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​ത്. കൊ​വി​ഡ് മൂ​ലം രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ ത​ള​ര്‍ച്ച പെ​യി​ന്‍റ് വി​ല്‍പ്പ​ന​യി​ല്‍ വ​ന്‍ ഇ​ടി​വാ​ണ് സൃ​ഷ്ടി​ച്ച​ത്. അ​തി​നാ​ല്‍ ഒ​രു പ​രി​ധി​യി​ല​ധി​കം ഉ​ത്പ​ന്ന വി​ല വ​ർ​ധി​പ്പി​ക്കാ​തെ പി​ടി​ച്ചു നി​ല്‍ക്കാ​നാ​ണ് ചെ​റു​കി​ട ക​മ്പ​നി​ക​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലെ ചെ​റു​കി​ട പെ​യി​ന്‍റ് ഉ​ത്പാ​ദ​ന ക​മ്പ​നി​ക​ള്‍ പ​ല​തും പ്ര​വ​ര്‍ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​റു​ത്തി വെ​യ്ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്.

ഇ​ന്ധ​ന​ത്തി​ന്‍റെ​യും പെ​ട്രോ കെ​മി​ക്ക​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​യി​ലു​ണ്ടാ​യ വ​ന്‍ വ​ർ​ധ​ന മൂ​ലം ക​മ്പ​നി​ക​ളു​ടെ ഉ​ത്പാ​ദ​ന ചെ​ല​വ് നൂ​റ് ശ​ത​മാ​ന​ത്തി​ന് അ​ടു​ത്ത് കൂ​ടി​യെ​ന്ന് അ​രൂ​രി​ലെ ഒ​രു പ്ര​മു​ഖ പെ​യി​ന്‍റ് ക​മ്പ​നി​യു​ടെ ഉ​ട​മ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പെ​യി​ന്‍റ് ക​മ്പ​നി​യാ​യ ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്സി​ന് പോ​ലും ഇ​പ്പോ​ഴ​ത്തെ വി​പ​ണി സാ​ഹ​ച​ര്യ​ത്തി​ല്‍ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ വി​ല മാ​നം മു​ട്ടെ ഉ​യ​ര്‍ന്നെ​ങ്കി​ലും ഇ​തി​ന്‍റെ അ​ധി​ക ബാ​ധ്യ​ത​യി​ല്‍ നേ​രി​യ ഭാ​ഗം മാ​ത്ര​മാ​ണ് ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് കൈ​മാ​റി​യ​ത്. ഒ​ക്റ്റോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്സ് ഉ​ത്പ​ന്ന വി​ല ര​ണ്ട് ത​വ​ണ വ​ര്‍ദ്ധി​പ്പി​ച്ചി​രു​ന്നു. എ​ങ്കി​ലും വി​ല്‍പ്പ​ന മാ​ര്‍ജി​നി​ല്‍ കാ​ര്യ​മാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​യി​ല്ല.

ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ മൂ​ന്നാം ത്രൈ​മാ​സ​ക്കാ​ല​യ​ള​വി​ല്‍ ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്സി​ന്‍റെ അ​റ്റാ​ദാ​യം 18 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 1,015 കോ​ടി രൂ​പ​യാ​യി. ഡെ​ക്ക​റേ​റ്റീ​വ് പെ​യി​ന്‍റി​ലും ഗാ​ര്‍ഹി​ക ഉ​പ​യോ​ഗ​ത്തി​ലും മി​ക​ച്ച വ​ള​ര്‍ച്ച നേ​ടാ​നാ​യെ​ങ്കി​ലും ഓ​ട്ടോ​മോ​ട്ടീ​വ് വി​പ​ണി​യി​ലെ ഉ​പ​യോ​ഗം കു​റ​ഞ്ഞ​താ​ണ് ക​മ്പ​നി​ക്ക് വി​ന​യാ​യ​ത്. സെ​മി​ക​ണ്ട​ക്റ്റ​ര്‍ ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ധാ​ന വാ​ഹ​ന നി​ര്‍മ്മാ​ണ ക​മ്പ​നി​ക​ള്‍ പ്ലാ​ന്‍റു​ക​ള്‍ അ​ട​ച്ചി​ട്ട​തും ഉ​ത്പാ​ദ​നം നി​യ​ന്ത്രി​ച്ച​തും പെ​യി​ന്‍റ് വി​ല്‍പ്പ​ന​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഭ​വ​ന നി​ര്‍മ്മാ​ണ മേ​ഖ​ല​യി​ലെ ത​ള​ര്‍ച്ച​യാ​ണ് ചെ​റു​കി​ട, ഇ​ട​ത്ത​രം പെ​യി​ന്‍റ് ക​മ്പ​നി​ക​ള്‍ക്ക് തി​രി​ച്ച​ടി സൃ​ഷ്ടി​ച്ച​ത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top