പി.സി ജോർജ് റിമാൻഡിൽ
Published:21 January 2022
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓസ്കാര്‍ നോമിനേഷന് പട്ടികയില്‍. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്കര് അവാര്‍ഡ്സ്-2021നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന് പട്ടികയിലാണ് മരക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുഞ്ഞാലി മരക്കാറിൻ്റെ ജീവിത കഥ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിൽ ചിത്രം ഒരുപാട് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
വിവിധ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. വൻ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച ദൃശ്യ വിസ്മയമായിരുന്നു. മറക്കാറിന് പുറമേ തമിഴില്‍ നിന്ന് സൂര്യ-ജ്ഞാനവേല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ജയ് ഭീമും ഓസ്കര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള നോമിനേഷന് ലിസ്റ്റിലാണ് ജാതി വിവേചനത്തിന്റെ കഥ പറഞ്ഞ ജയ് ഭീം ഉള്‍പ്പെടുത്തിയിരിക്കുന്നത്.