Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
26
May 2022 - 10:35 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

India Vs Pakistan, India, Cricket, Sports

വരുന്നു, ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം; ടി-20 ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

Published:21 January 2022

ഒക്റ്റോബര്‍ 23ന് മെല്‍ബണിലാണ് മത്സരം നടക്കുന്നത്. മെല്‍ബണില്‍ രണ്ട് ടീമും ലോകകപ്പ് മത്സരം കളിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് രണ്ട് ടീമുകളും തമ്മില്‍ ഓസ്ട്രേലിയയില്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയത് 2015ലാണ്. അന്ന് ഓവലിലായിരുന്നു മത്സരം.

ദുബായ്: ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യാ- പാക്കിസ്ഥാൻ പോരാട്ടത്തിന് വീണ്ടും അരങ്ങുണരുന്നു. ഓസ്ട്രേലിയയിൽ അരങ്ങേറുന്ന ടി-20 ലോകകപ്പ് വേദിയിലാണ് ചിരവൈരികൾ വീണ്ടും മുഖാമുഖമെത്തുന്നത്. ഒക്റ്റോബര്‍ 23ന് മെല്‍ബണിലാണ് മത്സരം നടക്കുന്നത്. മെല്‍ബണില്‍ രണ്ട് ടീമും ലോകകപ്പ് മത്സരം കളിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് രണ്ട് ടീമുകളും തമ്മില്‍ ഓസ്ട്രേലിയയില്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയത് 2015ലാണ്. അന്ന് ഓവലിലായിരുന്നു മത്സരം.

യുഎഇ വേദിയായ അവസാന ടി-20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനായിരുന്നു. ലോകകപ്പിലെ ഇന്ത്യക്കെതിരായ പാക്കിസ്താന്‍റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. ഈ തോല്‍വിക്ക് കണക്കുവീട്ടേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്നമാണ്. ഇന്ത്യയുടെ രണ്ടാമത്തെ എതിരാളി ഗ്രൂപ്പ് എ റണ്ണറപ്പാണ്. ശ്രീലങ്ക, നമീബിയ, രണ്ട് ക്വാളിഫയര്‍ ടീമുകളുമാണ് യോഗ്യതക്കായി പൊരുതുന്നത്. 27നാണ് ഇന്ത്യയുടെ രണ്ടാം മത്സരം. സിഡ്നിയാണ് വേദി.

മൂന്നാം മത്സരം 30ന് കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. പെര്‍ത്തിലാണ് മത്സരം. നവംബര്‍ രണ്ടിനാണ് നാലാം മത്സരം. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ആറിന് മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ബി വിജയികളെയാണ് ഇന്ത്യ നേരിടുന്നത്. വെസ്റ്റ് ഇന്‍ഡീസ്, സ്കോട്ട്ലന്‍ഡ്, രണ്ട് ക്വാളിഫയര്‍ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ യോഗ്യതാ മത്സരം കളിക്കുന്നത്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസ് തന്നെ ഒന്നാം സ്ഥാനക്കാരാവാനാണ് സാധ്യത. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണിത്.

12 ടീമുകളെ രണ്ടായി തിരിച്ചപ്പോള്‍ ഗ്രൂപ്പ് ഒന്നാണ് മരണ ഗ്രൂപ്പായി മാറിയിരിക്കുന്നത്. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവരാണ് നിലവില്‍ ഒന്നാം ഗ്രൂപ്പിലുള്ളത്. യോഗ്യത മത്സരം കളിക്കുന് ഗ്രൂപ്പ് എയിലെ ചാംപ്യന്മാരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനത്തക്കാരും ഒന്നാം ഗ്രൂപ്പിലുണ്ടാവും. ഗ്രൂപ്പ് രണ്ടില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ മത്സരം കളിക്കുന്ന ഗ്രൂപ്പ് ബിയിലെ ചാംപ്യന്മാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമുണ്ടാവും. ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പില്‍ എത്തുന്നു എന്നത് ക്രിക്കറ്റ് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുന്നു.

ഒക്റ്റോബര്‍ 16നാണ് ലോകകപ്പ് ആരംഭിക്കുന്നത്. അഡലെയ്ഡ്, ബ്രിസ്ബണ്‍, ജീലോങ്, ഹോബര്‍ട്ട്, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്നി എന്നിങ്ങനെ ഏഴ് വേദികളിലായാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. നവംബര്‍ 13ന് മെല്‍ബണിലാണ് ഫൈനല്‍ നടക്കുന്നത്. യോഗ്യതാ മത്സരം കഴിഞ്ഞുള്ള ആദ്യ മത്സരം 22ന് നടക്കും. ഓസ്ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലാണ് ഈ മത്സരം നടക്കുന്നത്. 16 ടീമുകള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുമ്പോള്‍ 45 മത്സരങ്ങളാണ് ആകെ ഉണ്ടാവുക.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top