പി.സി ജോർജ് റിമാൻഡിൽ
Published:21 January 2022
മലയാള ചലച്ചിത്ര രംഗത്തേയ്ക് ഒരു കൂട്ടം പുതുമുഖങ്ങളുടെ രംഗപ്രവേശനമാണ് ഹെച് ഡി സിനിമ കമ്പനിയുടെയും ഫ്രെയിംസ് ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെ ഗ്രീൻമാസ് നിർമ്മിക്കുന്ന റെഡ് ഷാഡോ എന്ന ബിഗ് സ്ക്രീൻ മൂവി. ജോളിമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മേനംകുളം ശിവപ്രസാദ് ആണ്. ഡി. ഓ. പി. ജിട്രസ്, എഡിറ്റിംഗ് വിഷ്ണു കല്യാണി, പ്രൊജക്റ്റ് കോർഡിനേറ്റർ സതീഷ് മരുതിങ്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മണക്കാട് അയ്യപ്പൻ, അസ്സോസിയേറ്റ് ഡയറക്ടർ ബിജു സംഗീത.
അനിൽ പീറ്റർ നാലു ഗാനങ്ങൾക്കും ബൈജു അഞ്ചൽ ഒരു ഗാനത്തിനും സംഗീതം നൽകിയിരിക്കുന്നു. ഗാനരചന അജയ് വെള്ളരിപ്പണയും മേനംകുളം ശിവപ്രസാദും നിർവഹിച്ചിരിക്കുന്നു. എം ജി ശ്രീകുമാർ, വിധു പ്രതാപ്, അരിസ്റ്റോ സുരേഷ്, ബിജു ഗോപാൽ, സ്റ്റെഫി ബാബു, സരിത രാജീവ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
മനു മോഹൻ, ഹരി സർഗം, രമേശ്, അഖിൽ വിജയ്, മണക്കാട് അയ്യപ്പൻ, അനിൽ കൃഷ്ണ, അജോൻ, നവീൻ, ശ്രീമംഗലം അശോക് കുമാർ, സ്റ്റാൻലി പുത്തൻപുരയ്ക്കൽ, ഷാജി ചീനിവിള, അനൂപ്, ദീപ വി എസ് , സ്വപ്ന, മയൂരി, അപർണ, ബേബി അക്ഷയ, മാസ്റ്റർ ജിയോൻ, ബേബി പവിത്ര.. തുടങ്ങിയ അൻപതോളം പുതുമുഖങ്ങൾ അണിനിരക്കുന്ന റെഡ് ഷാഡോയുടെ ചിത്രീകരണം തിരുവനന്തപുരത്തു പൂർത്തിയായിവരുന്നു.