Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:32 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Reviews

ഹൃദയം കീഴടക്കി പ്രണവ്

Published:21 January 2022

# റ്റിറ്റോ ജോര്‍ജ്

അരുണായി പ്രണവ് മോഹന്‍ലാലും ദര്‍ശനയായി ദര്‍ശന രാജേന്ദ്രനും കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാലുമായി ചേര്‍ന്നൊരുക്കിയ ഹൃദയം പ്രേക്ഷകരുടെ മനസും കീഴടക്കുന്നു
അരുണ്‍ നീലകണ്ഠന്‍ എങ്ങനെ ഇന്ന് കാണുന്ന വിധത്തില്‍ എത്തിയെന്നാണ് വിനീത് ഈ ചിത്രത്തിലൂടെ പറയുന്നത്. തിരക്കുള്ള ഫോട്ടോഗ്രാഫറായി മാറിയ അരുണിന്റെ എന്‍ജിനിയറിംഗ് പഠനും കോളെജ്കാലഘട്ടവുമാണ് ചിത്രത്തിന്റെ ആദ്യപകുതി പറയുന്നത്.ലവ് അറ്റ് ഫസ്റ്റ് സൈറ്റും പിന്നീട് അതിന്റെ നഷ്ടപ്പെടലും വിരഹവും സൗഹൃദവുമായി ഒന്നാം പകുതി മുന്നേറുന്നു. ഇടവേളയോടെ കോളെജ് ജീവിതത്തിന് അവസാനമാകുകയും നായകനും ഒപ്പമുള്ളവരും പല വഴിയിലേക്ക് പിരിയുകയും ചെയ്യുന്നു.

 പിന്നീട് അരുണിന്റെ ജീവിതത്തിലേക്ക് നിത്യ കടന്ന് വരുന്നതോടെ നായകന് ഉണ്ടാകുന്ന മാറ്റവും ജീവിതയാഥാര്‍ത്ഥ്യവും ആണ് ചിത്രം പറയുന്നത്. അരുണായി പ്രണവ് മോഹന്‍ലാലും ദര്‍ശനയായി ദര്‍ശന രാജേന്ദ്രനും കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.

Start at 0:14  

നിത്യയായി കല്യാണി പ്രിയദര്‍ശനും നീലകണ്ഠനായി വിജയരാഘവനും നിത്യയുടെ അച്ഛനായി ജോണി ആന്റണിയും എല്ലാം തങ്ങളുടെ ഭാഗം മികവുറ്റതാക്കുകയും ചെയ്തു.പഴയതും പുതിയതുമായി നിരവധി നടി നടന്മാരും ചിത്രത്തില്‍ എത്തുന്നു്ണ്ട്.

 നൊസ്റ്റാള്‍ജിയ എന്ന വലിയൊരു ആയുധം രാകി മിനുക്കി അവതരിപ്പിക്കാന്‍  വിനിതീലെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രണയത്തെക്കാള്‍ സൗഹൃദത്തന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.സംഗീതത്തിനും വലിയ പ്രധാന്യം ആണ് ചിത്രം നല്‍കിയിരിക്കുന്നത്.

ഹിഷാം അബ്ദുല്‍ വഹാബ് എന്ന യുവ സംഗീത സംവിധായകന്‍ ആണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.. വിശ്വജിത് ഒടുക്കത്തിലാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍  രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനര്‍  ദിവ്യ ജോര്‍ജ്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top