Published:21 January 2022
ഞാന്‍ ഡിഗ്രിയ്ക്ക് പഠിച്ച് കൊണ്ടിരിയ്ക്കുകയായിരുന്നു. കോളേജില്‍ കലോത്സവം നടന്ന് കൊണ്ടിരിയ്ക്കുന്നതിനിടെ ഒരു പയ്യന് വന്ന് ചോദിച്ചതാണ് എന്നെ പ്രകോപിപ്പിച്ചത്. ഗുല്‍മോഹര്‍ എന്ന ചിത്രത്തിന് വേണ്ടി നിങ്ങള്‍ എത്ര പേര്‍ക്ക് കിടന്നുകൊടുത്തു എന്നായിരുന്നു ചോദ്യം.
അപ്പോള്‍ ആണ് ഞാന്‍ പ്രതികരിച്ചത്. ചോദ്യം കേട്ട ഉടന്‍ തന്നെ ഞാന്‍ തല്ലി. ശേഷാണ് മറുപടി കൊടുത്തത്. അപ്പോഴേക്കും അവിടെയുള്ള മറ്റ് ചെക്കന്മാരൊക്കെ കൂടി. സുരഭിയോട് എന്തോ അവന് മോശമായി പറഞ്ഞു എന്ന് പറഞ്ഞ് പിന്നെ കൂട്ട തല്ലായിരുന്നു. ഒരിക്കലും ഒരു പെണ്‍കുട്ടിയോട് അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു അടി കൊടുത്ത് പ്രതികരിക്കാനുള്ള ധൈര്യം നല്‍കിയത്.
ദേശീയ അവാര്‍ഡ് ലഭിച്ചതോടെ അവസരങ്ങള്‍ കുറയുകയാണ് ചെയ്തതെന്നും നടി ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. കുറുപ്പാണ് സുരഭിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം