പി.സി ജോർജ് റിമാൻഡിൽ
Published:21 January 2022
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃമുഖം താൻ തന്നെയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. യുപിയിൽ യുവാക്കളെ ലക്ഷ്യമിട്ട് പ്രത്യേക പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിലാണു മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന സൂചന പ്രിയങ്ക നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കുമോ എന്നു വ്യക്തമല്ല.
ആരാണു മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന ചോദ്യത്തിന് ""കോൺഗ്രസിലെ മറ്റാരുടെയെങ്കിലും മുഖം നിങ്ങൾ പോസ്റ്ററുകളിൽ കണ്ടോ? ഞാൻ മാത്രമല്ലേയുള്ളൂ, പോരേ..'' എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്റെ മുഖം നിങ്ങളെവിടെയും കാണുന്നുണ്ടല്ലോ എന്നും അവർ പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഞങ്ങൾ അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും പ്രിയങ്ക.
യുപിയിൽ പ്രിയങ്കയുടെ പൂർണമായ നിയന്ത്രണത്തിലും നേതൃത്വത്തിലുമാണു കോൺഗ്രസിന്റെ എല്ലാ നീക്കങ്ങളും. തെരഞ്ഞെടുപ്പിനുശേഷം സർക്കാർ ഉണ്ടാക്കാൻ ആർക്കെങ്കിലും പിന്തുണ നൽകണമെങ്കിൽ ഉപാധി മുന്നോട്ടു വയ്ക്കുമെന്നും പ്രിയങ്ക. യുപിയിലെ യുവാക്കൾക്കൊപ്പമാണ് കോൺഗ്രസ്. ബിജെപി ഭരിച്ച അഞ്ചു വർഷത്തിനിടെ യുപിയിൽ 16 ലക്ഷം യുവാക്കൾക്കു തൊഴിൽ നഷ്ടമായെന്ന് ഒപ്പമുണ്ടായിരുന്ന രാഹുൽ ഗാന്ധി പറഞ്ഞു. വിഭജിപ്പിക്കാനോ വിദ്വേഷമുണ്ടാക്കോനോ അല്ല, എല്ലാവരെയും ഒരുമിപ്പിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാഹുൽ