പി.സി ജോർജ് റിമാൻഡിൽ
Published:21 January 2022
ന്യൂഡൽഹി: സ്വാധീനശക്തിയും ജനപ്രിയതയുമുള്ള ലോക നേതാക്കളുടെ പട്ടികയിൽ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോർണിങ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റ്ലിജൻസ് തയാറാക്കിയ പട്ടികയിലാണ് ആഗോള തലത്തിൽ 71 ശതമാനം അംഗീകാരത്തോടെ മോദി മുന്നിലെത്തിയത്. മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ 66% വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി 60% വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.
13 ലോക നേതാക്കളുടെ ഈ പട്ടികയിൽ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ 43% റേറ്റിങ്ങോടെ ആറാം സ്ഥാനത്താണ്. കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ 43 ശതമാനവും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ 41 ശതമാനവുമാണ് വോട്ട് നേടിയത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ലഭിച്ചത് 26 ശതമാനം മാത്രം. ഇത് ആദ്യമായല്ല ലോകനേതാവായി മോദി സ്ഥാനം നേടുന്നത്. 2020 മേയിൽ പ്രധാനമന്ത്രിയുടെ അംഗീകാര റേറ്റിങ് 84 ശതമാനമായിരുന്നു. 2021 ൽ അത് 63 ശതമാനമായി കുറഞ്ഞു.