പി.സി ജോർജ് റിമാൻഡിൽ
Published:21 January 2022
ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര തോറ്റതോടെ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട് സ്ഥാനം താഴോട്ടിറങ്ങി മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. നിലവില്‍ 32 മത്സരത്തില്‍ നിന്ന് 116 റേറ്റിങ്ങാണ് ഇന്ത്യക്കുള്ളത്.
ആഷസ് ക്രിക്കറ്റ് ടെസ്റ്റ് 4-0ന് സ്വന്തമാക്കിയതാണ് ഓസ്ട്രേലിയയെ ടെസ്റ്റ് ടീം റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തിച്ചത്. 119 ആണ് ഓസ്ട്രേലിയന്‍ ടീമിന്റെ റേറ്റിങ് പോയിന്റ്. 117 റേറ്റിങ് പോയിന്റുള്ള ന്യൂസീലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടത്തിന്റെ ഉടമകള്‍ ന്യൂസീലന്‍ഡാണ്. ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഓസ്ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്നാണ് തലപ്പത്തുള്ളത്. 935 റേറ്റിങ്ങാണുള്ളത്. 872 റേറ്റിങ്ങോടെ ഇംഗ്ലണ്ട് നായകന് ജോ റൂട്ട് രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസന് മൂന്നാം സ്ഥാനത്തേക്കുമെത്തി. ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മയാണ് കേമന്‍. ഒരു സ്ഥാനം പിന്നോട്ടിറങ്ങി ആറാം സ്ഥാനത്താണെങ്കിലും ഇന്ത്യക്കാരില്‍ മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹമാണ്. വിരാട് കോഹ്ലിയും ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഏഴാം സ്ഥാനത്താണ്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസീസ് നായകന് പാറ്റ് കമ്മിന്‍സാണ് തലപ്പത്ത്. ഇന്ത്യയുടെ ആര് അശ്വിന് രണ്ടാം സ്ഥാനത്ത് നില്ക്കുമ്പോള് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയാണ് മൂന്നാം സ്ഥാനത്ത്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറാണ് തലപ്പത്ത്. ഇന്ത്യയുടെ ആര്. അശ്വിന് രണ്ടാം സ്ഥാനത്തും രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുമുണ്ട്.