പി.സി ജോർജ് റിമാൻഡിൽ
Published:22 January 2022
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ഫാക്ടറി ഗോഡൗണില്‍ കുടുങ്ങിയ പുലിയെ പിടികൂടി. അഞ്ച് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് പുലി കൂട്ടിലായത്.കുനിയമുത്തൂരിലെ ബികെ പുതൂരുള്ള പഴയ ഫാക്ടറി ഗോഡൗണിലായിരുന്നു സംഭവം.
അഞ്ച് ദിവസമായി വനംവകുപ്പ് കെണിവച്ച് കാത്തിരിക്കുകയായിരുന്നു. ഈ ദിവസങ്ങളില്‍ പുലിക്ക് വെള്ളവും തീറ്റയും ലഭിച്ചിരുന്നില്ല. ഭക്ഷണം നല്കിയ ശേഷം രാവിലെ തന്നെ പുലിയെ വനത്തിനുള്ളില്‍ തുറന്നു വിടുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. രാമസുബ്രഹ്മണ്യന്‍ പറഞ്ഞു.
കേരള അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലയാണ് പുലിയുണ്ടായിരുന്ന ബി.കെ പുതൂരിലെ സാനിറ്ററി ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണ്‍. വനം വകുപ്പ് സ്ഥാപിച്ച സിസിടിവിയില്‍ കെട്ടിടത്തിനകത്ത് പുലി നടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പുലിയിറങ്ങിയതോടെ പാലക്കാട് അതിര്‍ത്തി പ്രദേശങ്ങളിലെ ആളുകളും ഭീതിയിലായിരുന്നു.