പി.സി ജോർജ് റിമാൻഡിൽ
Published:22 January 2022
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് മീര ജാസ്മിന്. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര വെള്ളിത്തിരയിൽ എത്തിയത്. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് മീര പിന്നീട് ഹിറ്റ് ചിത്രങ്ങളുടെ നായികയായി മാറുകയായിരുന്നു.
ആദ്യ ചിത്രത്തിലൂടെ തന്നെ നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇപ്പേഴിതാ താരത്തിന്റെ രണ്ടാം വരവും ആദ്യത്തെതുപോലെ തന്നെ ഏറ്റെടുത്തിരിക്കുകയാണ് അരാധകർ.
എന്നാലിപ്പേൾ നടി മീര ജാസ്മിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മുംബൈയിലെ സെലിബ്രിറ്റ് ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾക്കു പിന്നിൽ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങൾ പങ്കുവച്ചത്. ആറ് വർഷങ്ങൾക്കു ശേഷം മലയാളത്തിൽ നായികയായി തിരിച്ചെത്തുകയാണ് മീര ജാസ്മിൻ.