പി.സി ജോർജ് റിമാൻഡിൽ
Published:22 January 2022
ചെന്നൈ: വിവാഹത്തലേന്ന് നടത്തിയ വിരുന്നിനിടെ കരണത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പാന്ട്രുത്തിലാണ് സംഭവം നടന്നത്. ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനായ യുവാവും എം എസ് സി യോഗ്യതയുള്ള യുവതിയുടെയും വിവാഹത്തിൻ്റെ തലേന്ന് നടക്കുന്ന വിവാഹ ആഘോഷത്തിൽ യുവതി ബന്ധുവായ യുവാവുമൊത്ത് നൃത്തം ചെയ്തതതാണ് വരനെ ചൊടിപ്പിച്ചത്. തുടർന്ന് യുവാവ് പരസ്യമായി യുവതിയുടെ കരണത്തടിക്കുകയായിരുന്നു .
ഇതിനെത്തുടർന്ന് കുപിതയായ യുവതി വിവാഹത്തില്‍ തനിക്ക് താല്പര്യമില്ലെന്ന് മാതാപിതാക്കളെ അറിയിച്ചു. പിന്നീട് വരന് വധുവിൻ്റെ അച്ഛൻ്റെ കാലിൽ വീണ് ക്ഷമാപണം നടത്തി. പക്ഷെ വരൻ നടത്തിയത് ഗൗരവമായ കുറ്റമാണെന്ന് മനസിലാക്കിയ മാതാപിതാക്കൾ ബന്ധുവായ യുവാവിനെ വിവാഹം ചെയ്യാൻ സമ്മതിപ്പിക്കുകയായിരുന്നു. വധുവും ഇതിന് സമ്മതം മൂളി. തുടർന്ന് വിവാഹം നിശ്ചയിച്ച അതേ വേദിയില്‍ അതേ ദിവസം വീട്ടുകാര്‍ ഇവരുടെ വിവാഹം നടത്തി.