പി.സി ജോർജ് റിമാൻഡിൽ
Published:22 January 2022
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ രൂക്ഷതയ്ക്ക് ഇടയിലും രാജ്യത്തെ ബാങ്കുകളുടെ ലാഭം കുതിച്ചുയരുന്നു. പലിശ വരുമാനത്തിനൊപ്പം വിവിധ ഇനം ഫീസുകളും കമ്മിഷനുമെല്ലാം ബാങ്കുകൾക്ക് വൻ ലോട്ടറിയായി. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയവയെല്ലാം മികച്ച വളർച്ചയാണ് നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസക്കാലയളവിൽ നേടിയത്.
സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 25 ശതമാനം ഉയർന്ന് 6,194 കോടി രൂപയിലെത്തി. പലിശ വരുമാനം 23 ശതമാനം ഉയർന്ന് 12,236 കോടി രൂപയായി. ബാങ്കിന്റെ പലിശ ഇതര വരുമാനം മുൻവർഷം ഇതേ കാലയളവിലെ 3,921 കോടി രൂപയിൽ നിന്നും 4899 കോടി രൂപയായി ഉയർന്നു. അതേസമയം ഐസിഐസിഐ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 0.85 ശതമാനമായി കുറഞ്ഞു.
റീട്ടെയ്ൽ മേഖലയിലെ മികച്ച പ്രകടനവും വിവിധ ധനകാര്യ ഉത്പന്നങ്ങളുടെ വിപണനം വഴി നേടിയ അധിക വരുമാനവുമാണ് ഐസിഐസിഐ ബാങ്കിന് കരുത്താകുന്നത്. മറ്റൊരു പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം ഡിസംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ 76.8 ശതമാനം ഉയർന്ന് 266.4 കോടി രൂപയായി. ബാങ്കിന്റെ പലിശ വരുമാനത്തിൽ വൻ കുറവുണ്ടായെങ്കിലും പലിശ ഇതര വരുമാനത്തിലെ മികച്ച വളർച്ചയാണ് യെസ് ബാങ്കിന് ഗുണമായത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം ഈ കാലയളവിൽ 18 ശതമാനം ഉയർന്ന് 10,342 കോടി രൂപയായി. ബാങ്കിന്റെ പലിശ വരുമാനം 13 ശതമാനം ഉയർന്ന് 18,444 കോടി രൂപയായി. പലിശ ഇതര വരുമാനം 37 ശതമാനമാണ് കൂടിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികളും പുതിയ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചതുമാണ് ബാങ്കുകൾക്ക് നേട്ടമായതെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.