Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:43 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

3rd ODI

മാനംകാക്കാൻ കേപ്ടൗണിൽ: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്

Published:22 January 2022

ക​ഴി​ഞ്ഞ ര​ണ്ടു മ​ല്‍സ​ര​ങ്ങ​ല്‍ലും ദ​യ​നീ​യ​മാ​യി തോ​റ്റ​തി​നാ​ല്‍ പു​തി​യ ക്യാ​പ്റ്റ​ന്‍ കെ​എ​ല്‍ രാ​ഹു​ലി​നും ഇ​ത് അ​ഗ്‌​നി​പ​രീ​ക്ഷ​യാ​ണ്. ത​ന്‍റെ ക്യാ​പ്റ്റ​ന്‍സി ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​ന്‍ ഈ ​മ​ല്‍സ​ര​മെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നു വി​ജ​യി​ച്ചേ തീ​രൂ.

കേ​പ്ടൗ​ണ്‍: ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലും നാണക്കേട് ‍ ഒഴിവാക്കാൻ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ മൂന്നാം ഏകദിനത്തിന്. ക​ഴി​ഞ്ഞ ര​ണ്ടു മ​ല്‍സ​ര​ങ്ങ​ല്‍ലും ദ​യ​നീ​യ​മാ​യി തോ​റ്റ​തി​നാ​ല്‍ പു​തി​യ ക്യാ​പ്റ്റ​ന്‍ കെ​എ​ല്‍ രാ​ഹു​ലി​നും ഇ​ത് അ​ഗ്‌​നി​പ​രീ​ക്ഷ​യാ​ണ്. ത​ന്‍റെ ക്യാ​പ്റ്റ​ന്‍സി ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​ന്‍ ഈ ​മ​ല്‍സ​ര​മെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നു വി​ജ​യി​ച്ചേ തീ​രൂ. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​യ്ക്കു 1.30നാ​ണ് ടോ​സ്. മ​ല്‍സ​രം ര​ണ്ടു മ​ണി​ക്ക് ആ​രം​ഭി​ക്കും. 
 
ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ഇ​നി​യൊ​രു തോ​ല്‍വി​യെ​ന്ന​ത് താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റ​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ എ​ന്തു വി​ല കൊ​ടു​ത്തും അ​വ​സാ​ന ക​ളി​യി​ല്‍ ജ​യി​ച്ച് മാ​നം​കാ​ക്കേ​ണ്ട​തു​ണ്ട്. രാ​ഹു​ലി​ന്‍റെ ക്യാ​പ്റ്റ​ന്‍സി​യി​ലെ പാ​ളി​ച്ച​ക​ള്‍ ക​ഴി​ഞ്ഞ മ​ല്‍സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി​യാ​യി​രു​ന്നു. എ​ങ്കി​ലും ആ​ദ്യ ഏ​ക​ദി​ന​ത്തെ അ​പേ​ക്ഷി​ച്ച് കു​റേ​ക്കൂ​ടി മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം നാ​യ​ക​നെ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ അ​ദ്ദേ​ഹം പു​റ​ത്തെ​ടു​ത്തി​രു​ന്നു. അ​വ​സാ​ന മ​ല്‍സ​ര​ത്തി​ല്‍ ക്യാ​പ്റ്റ​ന്‍സി ഇ​നി​യും മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ര​ണ്ടു മ​ല്‍സ​ര​ങ്ങ​ളും ഇ​ന്ത്യ ഒ​രേ പ്ലെ​യി​ങ് ഇ​ല​വ​നെ​യാ​ണ് പ​രീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ ഇ​തേ ടീ​മി​നെ​ത്ത​ന്നെ നി​ല​നി​ര്‍ത്താ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ഒ​ന്നി​ല്‍ക്കൂ​ടു​ത​ല്‍ മാ​റ്റ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ പ്ര​തീ​ക്ഷി​ക്കാം മ​ധ്യ​നി​ര​യി​ല്‍ മോ​ശം ഫോം ​തു​ട​രു​ന്ന ശ്രേ​യ​സ് അ​യ്യ​രാ​ണ് പു​റ​ത്താ​വാ​ന്‍ സാ​ധ്യ​ത​യു​ള്ള ഒ​രാ​ള്‍. പ​ക​രം സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ടീ​മി​ലേ​ക്കു വ​ന്നേ​ക്കും. ബൗ​ളി​ങി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു മ​ല്‍സ​ര​ങ്ങ​ളിലും ഇം​പാ​ക്ടു​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കാ​തെ പോ​യ ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​നു പ​ക​രം ദീ​പ​ക് ചാ​ഹ​ര്‍ ക​ളി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. പ​ര​മ്പ​ര​യി​ല്‍ ഇ​നി​യും ക​ളി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത റു​തു​രാ​ജ് ഗെ​യ്ക്വാ​ദി​നെ ഇ​ന്ത്യ ക​ളി​പ്പി​ക്കു​മോ​യെ​ന്നും ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍ ഉ​റ്റു​നോ​ക്കു​ന്നു​ണ്ട്. ശി​ഖ​ര്‍ ധ​വാ​ന്‍റെ ഓ​പ്പ​ണി​ങ് പ​ങ്കാ​ളി​യാ​യി റു​തു​രാ​ജി​നെ ഇ​ന്ത്യ​ക്കു പ​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഇ​ങ്ങ​നെ വ​ന്നാ​ല്‍ ക്യാ​പ്റ്റ​ന്‍ രാ​ഹു​ലി​ന് മ​ധ്യ​നി​ര​യി​ലേ​ക്കു മാ​റേ​ണ്ടി വ​രും. ക്യാ​പ്റ്റ​ന്‍സി ഏ​റ്റെ​ടു​ത്ത ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റി​ങ് ശൈ​ലി​യി​ല്‍ വ​ലി​യ മാ​റ്റം വ​ന്നി​ട്ടു​ള്ള​താ​യി കാ​ണാം. കൂ​ടു​ത​ല്‍ ഡി​ഫ​ന്‍സി​വാ​യി​ട്ടാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു മ​ല്‍സ​ര​ങ്ങ​ളി​ലും രാ​ഹു​ല്‍ ബാ​റ്റ് ചെ​യ്ത​ത്. നേ​ര​ത്തേ ഇ​ന്ത്യ​ക്കു വേ​ണ്ടി മ​ധ്യ​നി​ര​യി​ലും ഇ​റ​ങ്ങി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തെ സം​ബ​ന്ധി​ച്ച് ബാ​റ്റി​ങ് പൊ​സി​ഷ​ന്‍ മാ​റു​ന്ന​ത് വ​ലി​യ തി​രി​ച്ച​ടി​യാ​വാ​നി​ട​യി​ല്ല. പ​ര​മ്പ​ര​യി​ലെ ആ​ദ്യ​ത്തെ ര​ണ്ടു മ​ല്‍സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​യേ​ക്കാ​ള്‍ എ​ല്ലാ ത​ര​ത്തി​ലും ഒ​രു​പ​ടി മു​ന്നി​ലാ​യി​രു​ന്നു സൗ​ത്താ​ഫ്രി​ക്ക. ക​ട​ലാ​സി​ല്‍ ഇ​ന്ത്യ​യാ​ണ് ക​രു​ത്ത​രെ​ങ്കി​ലും സൗ​ത്താ​ഫ്രി​ക്ക എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും തെ​റ്റി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. അ​വ​സാ​ന ഏ​ക​ദി​ന​വും ജ​യി​ച്ച് ഇ​ന്ത്യ​ക്കു മേ​ലു​ള്ള ആ​ധി​പ​ത്യം ഒ​ന്നു​കൂ​ടി അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​നാ​യി​രി​ക്കും ഇ​നി സൗ​ത്താ​ഫ്രി​ക്ക​യു​ടെ ശ്ര​മം. 2018-19ലെ ​ക​ഴി​ഞ്ഞ പ​ര്യ​ട​ന​ത്തി​ല്‍ ഇ​ന്ത്യ​യോ​ടു ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലേ​റ്റ 1-5ന്‍റെ ​വ​ന്‍ തോ​ല്‍വി​ക്കു അ​വ​ര്‍ ക​ണ​ക്കു​തീ​ര്‍ക്കു​ക​യാ​യി​രു​ന്നു. 
 
സാ​ധ്യ​താ ഇ​ല​വ​ന്‍ 
ഇ​ന്ത്യ- കെ​എ​ല്‍ രാ​ഹു​ല്‍ (ക്യാ​പ്റ്റ​ന്‍), ശി​ഖ​ര്‍ ധ​വാ​ന്‍, വി​രാ​ട് കോ​ഹ്‌ലി, ശ്രേ​യ​സ് അ​യ്യ​ര്‍/ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, വെ​ങ്ക​ടേ​ഷ് അ​യ്യ​ര്‍, റി​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ര്‍), യു​സ്വേ​ന്ദ്ര ച​ഹ​ല്‍, ശ​ര്‍ദ്ദു​ല്‍ ടാ​ക്കൂ​ര്‍, ആ​ര്‍ അ​ശ്വി​ന്‍, ജ​സ്പ്രീ​ത് ബും​റ, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍/ ദീ​പ​ക് ചാ​ഹ​ര്‍. 

സൗ​ത്താ​ഫ്രി​ക്ക- ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ജ​ന്നെ​മ​ന്‍ മ​ലാ​ന്‍, എ​യ്ഡ​ന്‍ മ​ര്‍ക്രാം, റാ​സ്സി വാ​ന്‍ഡ​ര്‍ഡ്യു​സെ​ന്‍, ടെം​ബ ബ​വു​മ (ക്യാ​പ്റ്റ​ന്‍), ഡേ​വി​ഡ് മി​ല്ല​ര്‍, ആ​ന്‍ഡി​ല്‍ ഫെ​ലു​ക്വാ​യോ, സി​സാ​ന്‍ഡ മം​ഗാ​ല/ മാ​ര്‍ക്കോ യാ​ന്‍സ​ണ്‍, കേ​ശ​വ് മ​ഹാ​രാ​ജ്, ത​ബ്രെ​യ്സ് ഷം​സി, ലും​ഗി എ​ന്‍ഗി​ഡി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top