പി.സി ജോർജ് റിമാൻഡിൽ
Published:22 January 2022
ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തിൽ മരിച്ചവരിൽ 60 ശതമാനവും ഒരു ഡോസ് വാക്സിൻ മാത്രം എടുത്തവരോ ഇതുവരെ കുത്തിവയ്പ്പ് എടുക്കാത്തവരോ ആണെന്നു പഠനം. മരിച്ചവരിൽ ഭൂരിഭാഗവും 70 വയസ് കഴിഞ്ഞവരാണ്. വൃക്ക, ഹൃദയ രോഗങ്ങളും പ്രമേഹവും കാൻസറും പോലുള്ള രോഗങ്ങളും ഉള്ളവരുമാണ്- മാക്സ് ഹെൽത്ത് കെയർ ആശുപത്രി ശൃംഖല നടത്തിയ പഠനത്തിൽ കാണുന്നു. വാക്സിനേഷൻ പൂർണമാവാത്തവരും മറ്റു രോഗങ്ങളുള്ളവരുമാണ് മൂന്നാം തരംഗത്തിൽ മരിക്കുന്നതിൽ കൂടുതലുമെന്ന് നേരത്തേ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിനും പറഞ്ഞിരുന്നു.
കുട്ടികളിൽ മരണം ഉണ്ടാവുന്നില്ലെന്നും ഓക്സിജൻ സഹായം വേണ്ടിവരുന്നവർ മൂന്നാം തരംഗത്തിൽ കുറവാണെന്നും ആശുപത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിലിൽ രണ്ടാം തരംഗത്തിന്റെ മൂർധന്യത്തിൽ 28,000 കേസുകൾ വരെ സ്ഥിരീകരിച്ചിരുന്നപ്പോൾ ഡൽഹിയിലെ ആശുപത്രി ബെഡ്ഡുകളെല്ലാം നിറഞ്ഞിരുന്നു. ഐസിയു ബെഡുകൾ ലഭ്യമായിരുന്നില്ല. ഇക്കുറി ഇതിലും കൂടുതൽ കേസുകൾ പ്രതിദിനം സ്ഥിരീകരിച്ചപ്പോഴും ആശുപത്രി കിടക്കകൾക്കു ക്ഷാമമുണ്ടായില്ല.