Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:09 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Pravasi

Dr J Rathnakumar, WMF, Pravasi, Latest news

ഡോ. ജെ.രത്നകുമാർ ഡബ്ലിയുഎംഎഫ് ഗ്ലോബൽ പ്രസിഡന്റ്

Published:23 January 2022

കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്  ദ്വൈവാർഷിക കൺവെൻഷനിലാണ് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ഒമാനിൽ നിന്നുള്ള ലോക കേരള സഭാംഗം കൂടിയാണ് ഡോ.ജെ രത്‌നകുമാർ

ഓസ്ട്രിയ(വിയന്ന): ഓസ്ട്രിയ ആസ്ഥാനമായി 162  രാജ്യങ്ങളിൽ പ്രാതിനിധ്യം ഉറപ്പിച്ച് പ്രവർത്തിച്ചു വരുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്) ൻറെ  പുതിയ ഗ്ലോബൽ പ്രസിഡന്റായി ഡോ. ജെ.രത്നകുമാറിനെ തെരെഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്  ദ്വൈവാർഷിക കൺവെൻഷനിലാണ് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ഒമാനിൽ നിന്നുള്ള ലോക കേരള സഭാംഗം കൂടിയാണ് ഡോ.ജെ രത്‌നകുമാർ. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്റെ ഇന്ത്യൻ സയൻസ് ഫോറത്തിന്റെ കോർഡിനേറ്ററും, ഭാവാലയ ആർട്ട് ആൻഡ് കൾച്ചർ ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമാണ്.

നിലവിൽ ഒമാനിലെ ഇൻഷുറൻസ് റിസ്ക് കൺസൾട്ടൻസി ആൻഡ് ബ്രോക്കിംഗ് കമ്പനിയുടെ സിഇഒ ആയും ഐആർഡിഎ ലൈസൻസുള്ള ഇന്ത്യയിലെ പ്രിവിറ്റി ഇൻഷുറൻസ് ബ്രോക്കർമാരുടെ ചെയർമാനായും സേവനമനുഷ്ഠിക്കുന്ന മുതിർന്ന ഇൻഷുറൻസ് പ്രൊഫഷണലാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top