പി.സി ജോർജ് റിമാൻഡിൽ
Published:23 January 2022
മാതൃ സ്നേഹം എന്നും എപ്പോഴും എന്തിനേക്കാളും ഒരുപടി മേലെയാണ്. തൻ്റെ കുഞ്ഞിനെ പോറ്റാൻ അമ്മയോളം കഷ്ടതകൾ അനുഭവിക്കുന്ന ആരുംതന്നെ ഉണ്ടാവില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറൽ ആയിരിക്കുന്നത്.
എതിരാളി തന്നെക്കാൾ ശക്തനാണെന്ന് തിരിച്ചറിഞ്ഞിട്ടും പാമ്പിൻ്റെ വായില്‍ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ എലി നടത്തുന്ന പോരാട്ടത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.
Fight for survival and life is basic instinct every species in #nature #SurvivalOfFittest @ipskabra
— Surender Mehra IFS (@surenmehra) January 22, 2022
Via:@IfsSamrat pic.twitter.com/QcUsgP7eLX
സുരേന്ദര്‍ മെഹ്റ ഐഎഫ്എസ് എന്നയാളുടെ ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. അഞ്ചു വര്‍ഷം മുന്പുളള വീഡിയോയാണിത്. പാമ്പിൻ്റെ വായില്‍ അകപ്പെട്ട കുഞ്ഞൻ എലിയെ രക്ഷിക്കാൻ അമ്മ എലി പാമ്പിൻ്റെ വാലില്‍ തുടര്‍ച്ചയായി കടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവസാനം നില്‍ക്കക്കളിയില്ലാതെ പാമ്പ് എലി കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ട് പോകാന്‍ ശ്രമിക്കുന്നു എന്നാൽ അമ്മ എലി വിടാതെ പാമ്പിൻ്റെ പുറകെ പായുന്നതും വിഡിയോയിൽ കാണാം. പാമ്പിനെ ദൂരത്തേക്ക് ഓടിച്ച 'അമ്മ എലി തിരികെ വന്ന് കുഞ്ഞിനെ ചേർത്ത് പിടിച്ച് സുരക്ഷിത സ്ഥലത്തേക്ക് ഓടുന്നതാണ് ദൃശ്യം. വീഡിയോ നിമിഷ നേരംകൊണ്ട് ആളുകൾ ഏറ്റെടുത്തിട്ടുണ്ട്.