പി.സി ജോർജ് റിമാൻഡിൽ
Published:23 January 2022
കോട്ടയം: പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിലായതിനു പിന്നാലെ മകൻ ജീവനൊടുക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാമ്പാടി വെള്ളൂർ നെടുങ്കുഴി കാരയ്ക്കാമറ്റം പറമ്പിൽ ഓമനക്കുട്ടനെ(52)യാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഓമനക്കുട്ടന്റെ മകൻ അഖിലിനെ(25) ആണ് ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ കടന്നു പിടിച്ച കേസിലാണ് അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തത്. അച്ഛൻ അറസ്റ്റിലായതിനു പിന്നാലെ ശനിയാഴ്ച രാത്രിയിലാണ് അഖിൽ തൂങ്ങി മരിച്ചത്. രാവിലെ എത്തിയ ബന്ധുക്കളാണ് അഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കൊളെജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.