Published:24 January 2022
ഗൗതം മേനോന് സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ ചിത്രമായ ജോഷ്വ : ഇമൈപോല്‍ കാക്ക ഓ.ടി.ടി റിലീസായി പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്.
വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന് വേണ്ടി ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓമിക്രോണ്‍ രൂക്ഷമായതിനെതുടര്ന്നു വീണ്ടും തീയേറ്ററുകള്‍ അടക്കുന്ന സാഹചര്യത്തിലാണ് റിലീസിന് തയ്യാറെടുത്തിരുന്ന പല ചിത്രങ്ങളും വീണ്ടും ഓ.ടി.ടി പ്ലാറ്റ്ഫോമുകളിലേയ്ക്ക് പോകുന്നത്. വരുണ്‍, കൃഷ്ണ കുലശേഖരയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഗായകന് കാര്‍ത്തിക് ആണ് ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
അടുത്തിടെ റിലീസായ നവരസ സീരീസിലെ 'ഗിറ്റാര്‍ കമ്പി മേലെ നിന്‍ട്രൂ' എന്ന ഗൗതം മേനോന് സംവിധാനം ചെയ്ത ചിത്രത്തിലും കാര്‍ത്തിക് തന്നെ ആയിരുന്നു സംഗീതം നിര്‍വഹിച്ചത്. ലണ്ടനില്‍ നിന്ന് ചെന്നൈയിലേയ്ക്ക് എത്തുന്ന ഒരു പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന ഒരു ബോഡിഗാര്‍ഡിന്റെ കഥയാണിത്. വരുണ്‍ ആണ് ബോഡിഗാര്‍ഡിന്റെ വേഷത്തിലെത്തുന്നത്. വിചിത്ര ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അതേസമയം ഗൌതം മേനോന്റെ മറ്റൊരു ചിത്രമായ ചിലമ്പരശന്‍ നായകനാകുന്ന 'വേന്ത് തനിന്ന്തതു കാട്' റിലീസിന് തയ്യാറെടുക്കുകയാണ്. ഒരു ഗ്രാമീണ യുവാവിന്റെ വേഷത്തിലാണ് ചിലമ്പരശന്‍ ചിത്രത്തിലെത്തുന്നത്.