Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:26 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

Smriti Mandana, Cricket, ICC, Women Cricketer Of The Year

സ്മൃതി മന്ദാന 2021ലെ ഐസിസി വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തു

Published:24 January 2022

2021ലെ എല്ലാ ഫോർമാറ്റിലും സ്‌മൃതി തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ട്, ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീ, അയര്‍ലന്‍ഡിന്റെ ഗാബി ലൂയിസ് എന്നിവരോടൊപ്പം ഈ അവാര്‍ഡിനും റേച്ചല്‍ ഹെയ്‌ഹോ ഫ്ലിന്റ് ട്രോഫിക്കുമായുള്ള ചുരുക്കപ്പട്ടികയില്‍ മന്ദാന ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഐസിസി പ്രസ്താവനയില്‍ പറഞ്ഞു

ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെ ഐസിസി വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തു. മികച്ച പ്രകടനം കാഴ്ച്ചവച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്മൃതിയെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തത്.

2021ലെ എല്ലാ ഫോർമാറ്റിലും സ്‌മൃതി തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ട്, ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീ, അയര്‍ലന്‍ഡിന്റെ ഗാബി ലൂയിസ് എന്നിവരോടൊപ്പം ഈ അവാര്‍ഡിനും റേച്ചല്‍ ഹെയ്‌ഹോ ഫ്ലിന്റ് ട്രോഫിക്കുമായുള്ള ചുരുക്കപ്പട്ടികയില്‍ മന്ദാന ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

2021ൽ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും സ്‌മൃതി മികച്ച നിലയിൽ പെർഫോം ചെയ്‌തു. സ്വന്തം മൈതാനത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്ബരയില്‍ ഇന്ത്യ എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ചപ്പോള്‍, രണ്ട് വിജയങ്ങളിലും മന്ദാനയുടെ പ്രകടനം ടീമിന് പ്രധാന പങ്ക് വഹിച്ചു. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 158 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ അവര്‍ പുറത്താകാതെ 80 റണ്‍സെടുത്തു. അത് പരമ്പര സമനിലയിലാക്കാന്‍ സഹായിച്ചു. അവസാന ടി20യിലെ വിജയത്തില്‍ മന്ദാന പുറത്താകാതെ 48 റണ്‍സ് നേടി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top