Published:25 January 2022
മുംബൈ: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കമുള്ളവര്‍ പരിശോധന നടത്തണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ശരത് പവാര്‍ ആവശ്യപ്പെട്ടു.
'എനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ചികിത്സ ഞാന്‍ പിന്തുടരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്താന്‍ തയ്യാറാകണം. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.' ശരത് പവാര്‍ ട്വീറ്ററില്‍ വ്യക്തമാക്കി.