പി.സി ജോർജ് റിമാൻഡിൽ
Published:25 January 2022
കോട്ടയം: കുമരകം റൂട്ടിൽ ചെങ്ങളം ചെങ്ങളത്ത് കാവ് ക്ഷേത്ര പരിസരത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന മൈതാനത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർക്ക് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ മർദനം. ലൈസൻസില്ലാതെ വാഹനം ഗ്രൗണ്ടിൽ പ്രവേശിപ്പിച്ചതിനെ ചോദ്യം ചെയ്തതിനാണ് കോട്ടയം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ എം.ബി ജയചന്ദ്രനെ ഡ്രൈവിംഗ് സ്കൂൾ ഉടമ മർദിച്ചത്. എന്നാൽ തനിക്ക് മർദനമേറ്റതായി ആരോപിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമയായ ബാസ്റ്റിൻ മനോജും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന മനോജിന് നിലവിൽ ലൈസൻസില്ലെന്ന് ആരോപണമുണ്ട്. ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന രണ്ട് ബ്രേക്കും രണ്ട് ക്ലച്ചും ഒക്കെ കൃതൃമമായി ഘടിക്കുന്ന വാഹനങ്ങൾ ടെസ്റ്റ് നടത്തുന്ന ഭാഗത്ത് കൊണ്ടുവരാൻ പാടില്ലാത്തതാണ്. ഇയാൾ മൈതാനത്ത് എത്തിയപ്പോൾ അവിടേയ്ക്ക് പ്രവേശിക്കുന്നതിൽ നിന്നും എം.വി.ഐ വിലക്കി. ഇതേച്ചൊല്ലി മനോജും ജയചന്ദ്രനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ തന്നെ മനോജ് മർദിക്കുകയായിരുന്നുവെന്ന് എം.വി.ഐ ജയചന്ദ്രൻ പറഞ്ഞു. മർദനമേറ്റ ഇദ്ദേഹം കുമരകം പൊലീസിൽ പരാതി നൽകി.
ഇതിനിടെ തന്നെ എം.വി.ഐ മർദിച്ചതായി ആരോപിച്ച് മനോജും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇയാളുടെ ഡ്രൈവിംഗ് സ്കൂളിനും ഇയാൾക്കും ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കും. സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആർ.ടി.ഒ ജയരാജ് പറഞ്ഞു.