Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:08 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

Rape case, Crime News, Latest News, India

ഏത് നേരവും മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്നതില്‍ കലിപൂണ്ട് 15-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Published:25 January 2022

2 വർഷം മുൻപ് ഇയാളുടെ വൃക്ക മാറ്റിവച്ചിരുന്നു. വൃക്ക നൽകി സഹായിച്ചത് ഭാര്യയാണ്. ഇതിനെത്തുടർന്ന് അസുഖബാധിതയായ ഇവര്‍ ചികിത്സയ്ക്കായി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. അതിനുശേഷം വീട്ടിൽ പിതാവും മകളും മാത്രമാണ് താമസിച്ചിരുന്നത്. മകള്‍ അധിക സമയവും മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്നതിൽ ക്ഷൂപിതനായ പിതാവ് മാസങ്ങള്‍ക്ക് മുൻപ് മകളെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി

വിശാഖപട്ടണം : ഏത് നേരവും മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്നതില്‍ കലിപൂണ്ട് 15-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. വിശാഖപട്ടണത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 42-കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പലതവണ ഇയാള്‍ മകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഏത് സമയവും മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്നതില്‍ കലിപൂണ്ടാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി.

2 വർഷം മുൻപ് ഇയാളുടെ വൃക്ക മാറ്റിവച്ചിരുന്നു. വൃക്ക നൽകി സഹായിച്ചത് ഭാര്യയാണ്. ഇതിനെത്തുടർന്ന് അസുഖബാധിതയായ ഇവര്‍ ചികിത്സയ്ക്കായി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. അതിനുശേഷം വീട്ടിൽ പിതാവും മകളും മാത്രമാണ് താമസിച്ചിരുന്നത്. മകള്‍ അധിക സമയവും മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്നതിൽ ക്ഷൂപിതനായ പിതാവ് മാസങ്ങള്‍ക്ക് മുൻപ് മകളെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. പിന്നീട് പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.

പിതാവിൻ്റെ പീഡനം കാരണം പെണ്‍കുട്ടി കടുത്ത മാനസിക വിഷമത്തിലാവുകയും അധ്യാപിക കാര്യം അന്വേഷിച്ചപ്പോൾ പീഡന വിവരം കുട്ടി പുറത്തുപറയുകയായിരുന്നു. തുടര്‍ന്ന് അധ്യാപിക പിതാവിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി അന്വേഷിച്ചപ്പോൾ ഇയാള്‍ സ്‌കൂളില്‍വെച്ച്‌ ക്ഷമ ചോദിച്ചെങ്കിലും അധ്യാപിക വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top