Published:26 January 2022
വിജയദേവരകൊണ്ട നായകനാകുന്ന ലിഗര്‍ എന്ന ചിത്രത്തില്‍ സാമന്ത ഐറ്റം ഡാന്‍സുമായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗറില്‍ ബോളിവുഡ് താരം അനന്യ പാണ്ഡെയാണ് നായിക.തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ 'പുഷ്പ'യിലെ സാമന്തയുടെ ഐറ്റം ഡാന്‍സ് അരങ്ങേറ്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കുറച്ചുനാളായി വാര്‍ത്തകളില്‍ താരമാണ് സാമന്ത.
ഒക്ടോബറിലാണ് സാമന്തയും ഭര്‍ത്താവും നടനുമായ നാഗചൈതന്യയും വേര്‍പിരിയാന്‍ തീരുമാനിച്ചത്. വിവാഹശേഷം ഗ്ലാമറസ് വേഷങ്ങള്‍ ഒഴിവാക്കിയ സാമന്തയുടെ ഐറ്റം ഡാന്‍സിലേക്കുള്ള ചുവടുമാറ്റം ആരാധകരില്‍ ഒരേസമയം അമ്ബരപ്പും വിരോധവുമുണ്ടാക്കി.
മിനിറ്റുകള്‍ മാത്രമുള്ള പുഷ്പയിലെ ഐറ്റം ഡാന്‍സിന് സാമന്ത കോടികള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട് . 'ഓ ആണ്ടവ മാവ' എന്ന് തുടങ്ങുന്ന ഗാനരംഗവും സാമന്തയുടെ ഐറ്റം ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.