Published:26 January 2022
ന്യൂഡൽഹി: രാജ്യത്ത് 2,85,914 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലത്തേതിലും 11 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 665 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ, ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 4,91,127 ആയി.
2,99,073 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,73,70,971. നിലവിൽ 22,23,018 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 16.16% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
റിപ്പബ്ലിക് സന്ദേശത്തിൽ ജാഗ്രതയോടെ കൊവിഡിനെ നേരിടാൻ രാഷ്ട്രപതി ആഹ്വാനം ചെയ്തു. മുന്നണിപ്പോരാളികളെ അദ്ദേഹം അഭിനന്ദിച്ചു.
അതേസമയം, പ്രതിദിന കേസുകൾ അരലക്ഷം കടന്നതോടെ സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ 55,475 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ജില്ലകളിലെ പ്രതിദിന പോസിറ്റിവ് കേസുകൾ. കേസുകൾ ഇനിയും ഉയരുമെന്ന സൂചനയാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്.