Published:26 January 2022
ബംഗളൂരു: രോഹിത് ശര്‍മ തിരുച്ചു വരുന്നു. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യയുടെ ഏകദിന-ട്വന്റി-20 നായകന് രോഹിത് ശര്‍മ ബിസിസിഐയുടെ ശാരീരികക്ഷമതാ പരിശോധനയിൽ ഫിറ്റ്നസ് തെളിയിച്ചു. ഇതോടുകൂടി ഇനി നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ രോഹിത് ശര്‍മ കളിക്കും. എന്നാൽ അശ്വിന് ശാരീരികക്ഷമതാ പരിശോധനയിൽ ഫിറ്റ്നസ് തെളിയിക്കാൻ കഴിഞ്ഞില്ല. അശ്വിന് വെസ്റ്റ് ഇന്‍ഡീസ് പര്യടനം നഷ്ടമാകും.
പരിക്കിനെ തുടര്‍ന്ന് രോഹിത്തിന് ദക്ഷിണാഫ്രിക്കന്‍ പര്യടനം പൂര്‍ണമായും നഷ്ടമായിരുന്നു. രോഹിതിന്റെ അഭാവത്തില്‍ കെ.എല്‍.രാഹുലാണ് ഇന്ത്യയെ നയിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യുമാണ് ഉള്ളത്. ഫെബ്രുവരി ആറിനാണ് പര്യടനം ആരംഭിക്കുന്നത്.