Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:34 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Bihar, Train Fire, India, Indian Railway, Railway Recruitment

റെയില്‍വേ ജോലിയുമായി ബന്ധപ്പെട്ട് പ്രതിഷേധം; ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനിന് തീയിട്ടു

Published:26 January 2022

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ നോണ്‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങളുടെ (ആര്‍ആര്‍ബി-എന്‍ടിപിസി) പരീക്ഷ 2021-ലെ നടത്തിപ്പിൻ്റെ സെലക്ഷന്‍ പ്രക്രിയക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനുള്ള റെയില്‍വേയുടെ തീരുമാനം എതിർത്താണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം. ആദ്യഘട്ടത്തില്‍ പരീക്ഷയെഴുതി വിജയിച്ച വിദ്യാര്‍ത്ഥികള്‍ രണ്ടാം ഘട്ട പരീക്ഷയെഴുതണമെന്നാണ് പറയുന്നത്

ബീഹാര്‍: റെയില്‍വേ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിഷേധത്തെ തുടര്‍ന്ന് ട്രെയിനു തീവച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍. ബീഹാറില്‍ പാസഞ്ചര്‍ ട്രെയിനിനാണ് തീയിട്ടത്.സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.നിരവധി ട്രെയിനുകളുടെ ജനാലച്ചില്ലുകള്‍ തകര്‍ന്നു.

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ നോണ്‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങളുടെ (ആര്‍ആര്‍ബി-എന്‍ടിപിസി) പരീക്ഷ 2021-ലെ നടത്തിപ്പിൻ്റെ സെലക്ഷന്‍ പ്രക്രിയക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനുള്ള റെയില്‍വേയുടെ തീരുമാനം എതിർത്താണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം. ആദ്യഘട്ടത്തില്‍ പരീക്ഷയെഴുതി വിജയിച്ച വിദ്യാര്‍ത്ഥികള്‍ രണ്ടാം ഘട്ട പരീക്ഷയെഴുതണമെന്നാണ് പറയുന്നത്

അതേസമയം സർക്കാർ വിദ്യാർത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  പരീക്ഷ താല്‍ക്കാലികമായി നിര്‍ത്തിവക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ നിയമം ലംഘിക്കരുതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുകയും അവരുടെ പരാതികള്‍ ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. 

'വിദ്യാര്‍ത്ഥികള്‍ നിയമം കൈയിലെടുക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ ഉന്നയിച്ച പരാതികളും ആശങ്കകളും ഞങ്ങള്‍ ഗൗരവമായി പരിഗണിക്കും, വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ കേള്‍ക്കാനും അവ സമാഹരിക്കാനും എല്ലാം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു. സമിതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി പരാതികള്‍ കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top