Published:26 January 2022
കളമശേരി: വട്ടേക്കുന്നം മുട്ടാർ കോട്ടത്താഴത്ത് പാറപ്പുറത്ത് വീട്ടിൽ മുഹമ്മദ് നിസാറിൻ്റെ മകൻ മുഹമ്മദ് സഹൽ (15) മുങ്ങി മരിച്ചു. ബുധനാഴ്ച കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. അൽഅമീൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഏലൂർ ഫയർ സ്കൂബാ ടീമാണ് മൃത ശരീരം മുങ്ങിയെടുത്തത്.
ഫോർട്ട് കൊച്ചി ഫയർ സ്കൂബാ ടീമംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. കളമശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോമോർട്ടത്തിനു ശേഷം നാളെ (വ്യാഴാഴ്ച) രാവിലെ 11.30 ന് ഖബറക്കം നടത്തും. മാതാവ്: സജീറ, സഹോദരങ്ങൾ: താരിഫ്, നിഹാൽ.