Subpage Banner
Subpage Banner
17
November 2018 - 1:35 am IST
Flash News
Archives

Fitness

dance_video_obesity

ഇനി പട്ടിണി കിടക്കേണ്ട അമിതവണ്ണം കുറയ്ക്കാൻ വെറും മൂന്നു മിനിറ്റിലൊരു ഡാൻസ് വിഡിയോ

Published:01 August 2018

വ്യായാമം ശരീരത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നു ഡോക്റ്റർമാർ പോലും സമ്മതിച്ച കാര്യമായതു കൊണ്ട് ഇതു പരീക്ഷിക്കാൻ ഇനി വൈദ്യസഹായവും തേടേണ്ട. വെറും മൂന്നു മിനിറ്റ് മാത്രമുള്ളൊരു ഡാൻസ് വിഡിയോയാണിത്. വണ്ണം കുറയ്ക്കണമെന്നു അതിയായ ആഗ്രഹമുണ്ടെങ്കിൽ ഈ ഡാൻസ് വിഡിയോ പരീക്ഷിക്കാവുന്നതാണ്

അമിതവണ്ണം കുറയ്ക്കണമെന്നാഗ്രഹിക്കാത്തവരുണ്ടാകില്ല.. എന്നാൽ അമിതവ‍ണ്ണം ഇല്ലാത്തവർക്ക് പോലും ശിൽപ ഷെട്ടിയെയും തൃഷയെയും പോലെ സ്ലിം ബ്യൂട്ടിയാകണെന്നാണ് ആഗ്രഹം. എന്നാൽ എത്ര ശ്രമിച്ചിട്ടും വണ്ണം കുറയ്ക്കാൻ പറ്റാത്തവർ ഏറെയാണ്. പട്ടിണി കിടന്നും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതെയിരുന്നു ഏറെ കഷ്ടപ്പെട്ടിട്ടും വണ്ണം കുറയുന്നില്ലെന്നാണ് അമിതവണ്ണക്കാരുടെ പരാതി. ഭക്ഷണമില്ലാതെ കട്ട ഡയറ്റ് പരീക്ഷിച്ചും പരസ്യങ്ങളിലൊക്കെ കാണുന്ന മരുന്നുകൾ കഴിച്ചും മടുത്തവർക്കായി ഒരു സന്തോഷ വാർത്ത. 

 അമിതവണ്ണത്തെക്കുറിച്ച് ആലോചിച്ച് ടെൻഷനടിച്ച് ഭാരം കൂട്ടേണ്ട.. വണ്ണം കുറയ്ക്കാൻ പരസ്യങ്ങളിൽ കാണുന്നതൊക്കെ വാങ്ങാൻ ഇനി പൈസയും കളയണ്ട.. ഇഷ്ടത്തിന് ഭക്ഷണം കഴിച്ചു, കൈയിലെ പണം കളയാതെ വണ്ണം കുറയ്ക്കാനൊരു മാർഗം.

 വ്യായാമം ശരീരത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നു ഡോക്റ്റർമാർ പോലും സമ്മതിച്ച കാര്യമായതു കൊണ്ട് ഇതു പരീക്ഷിക്കാൻ ഇനി വൈദ്യസഹായവും തേടേണ്ട. വെറും മൂന്നു മിനിറ്റ് മാത്രമുള്ളൊരു ഡാൻസ് വിഡിയോയാണിത്. വണ്ണം കുറയ്ക്കണമെന്നു അതിയായ ആഗ്രഹമുണ്ടെങ്കിൽ ഈ ഡാൻസ് വിഡിയോ പരീക്ഷിക്കാവുന്നതാണ്.

 മനോഹരമായി കൈകളും കാലുകളും ശരീരവും ചലിപ്പിച്ചു കൊണ്ടുള്ള ഈ വ്യായാമത്തിന് ആരാധകരും ഏറെയാണ്. ഈ ഡാൻസ് വർക്ക് ഔട്ട് സ്ത്രീകൾക്ക് ശരീരഭംഗി നിലനിറുത്താൻ ഫലപ്രദമാണ്. വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്ന ലളിതമായ ഡാൻസ് സ്റ്റെപ്പുകളാണിതെന്ന പ്രത്യേകതയുമുണ്ട്. 

വിഡിയോ കാണാം:

 


വാർത്തകൾ

Sign up for Newsletter



top