ISL-2018-219
20
November 2018 - 1:44 am IST
Flash News
Archives

Hollywood

irrfan-khan

'കുറച്ചു മാസങ്ങൾക്കുള്ളിൽ മരണത്തിനു കീഴടങ്ങേണ്ടി വരും' ഇർഫാൻ ഖാൻ

Published:02 August 2018

"എന്‍റെ മനസ് എന്നോട് സദാ പറഞ്ഞു കൊണ്ടിരിക്കുന്നു, കുറച്ചു മാസങ്ങൾ അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷങ്ങൾ അതിനുള്ളിൽ ഞാൻ മരണത്തിന് കീഴടങ്ങേണ്ടി വരുമെന്ന്. അല്ലെങ്കിൽ ഈ സംഭാഷണം പൂർണമായും ഞാൻ ഒഴിവാക്കുകയാണ്. എന്‍റെ ജീവിതം എങ്ങനെ പോകുന്നോ അങ്ങനെ തന്നെ ഞാൻ മുന്നോട്ടു പോകുകയാണ്". ഇർഫാൻ ഖാൻ പറഞ്ഞു.

ബോളിവുഡിന്‍റെ എക്കാലത്തെയും പ്രിയ നായകൻ ഇർഫാൻ ഖാനിപ്പോൾ സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിയിരിക്കുകയാണ്. ഭാഷയുടെ അതിർവരമ്പുകൾ ഒന്നും ഇല്ലാതെ ആരാധകർ അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ടു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ആളാണ് ഇർഫാൻ. വീണ്ടും ഇർഫാന്‍റെ നൊമ്പരപ്പെടുത്തുന്ന വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

"എന്‍റെ മനസ് എന്നോട് സദാ പറഞ്ഞു കൊണ്ടിരിക്കുന്നു, കുറച്ചു മാസങ്ങൾ അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷങ്ങൾ അതിനുള്ളിൽ ഞാൻ മരണത്തിന് കീഴടങ്ങേണ്ടി വരുമെന്ന്. അല്ലെങ്കിൽ ഈ സംഭാഷണം പൂർണമായും ഞാൻ ഒഴിവാക്കുകയാണ്. എന്‍റെ ജീവിതം എങ്ങനെ പോകുന്നോ അങ്ങനെ തന്നെ ഞാൻ മുന്നോട്ടു പോകുകയാണ്". ഇർഫാൻ ഖാൻ പറഞ്ഞു.

ബോളിവുഡിന്‍റെ പ്രിയ നായകനിപ്പോൾ ന്യൂറോ എൻഡോക്രൈൻ എന്ന അപൂർവ ക്യാൻസറിന്‍റെ പിടിയിലാണെന്ന് ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്. ലണ്ടനിലെ സ്വകാര്യ ആശുപത്രിയിൽ നാലാമത്തെ കീമോയും കഴിഞ്ഞിരിക്കുകായാണിപ്പോൾ ഇർഫാൻ. ഇതിനു മുൻപും ഇർഫാൻ ഖാൻ രോഗവിവരം വെളിപ്പെടുത്തുവാനായി കുറിപ്പ് എഴുതിയിരുന്നു.

ജീവിതത്തെ ഞാനിപ്പോൾ വ്യത്യസ്തമായ രീതിയിലാണ് കാണുന്നത്. ഞാനിപ്പോൾ ഒരു യാത്രയിലാണെന്നും  ഇർഫാൻ അന്ന് കുറിച്ചിരുന്നു. കഴിഞ്ഞ ജൂണിലാണ് ഇർഫാൻ ഖാന് അപൂർവ രോഗം പിടിപെട്ടത്. 


വാർത്തകൾ

Sign up for Newsletter



top