ISL-2018-219
20
November 2018 - 1:10 am IST
Flash News
Archives

Food

kochi-street-food

പുതുരുചിയുടെ കൊച്ചിപ്പെരുമ

Published:08 August 2018

""കൊ​ച്ചി എ​ത്തി '' എ​ന്ന ഡ​യ​ലോ​ഗ് സി​നി​മ​യി​ൽ പ​റ‍യു​ന്ന​തു സ​ലിം​കു​മാ​റാ​ണ്. ടാ​ക്സി​യി​ൽ മും​ബൈ​യി​ൽ നി​ന്നും കൊ​ച്ചി​യു​ടെ അ​തി​ർ​ത്തി പി​ന്നി​ടു​മ്പോ​ൾ, മാ​ലി​ന്യ​ത്തി​ന്‍റെ ഗ​ന്ധം സ്വാ​ഗ​തം ചെ​യ്യു​ന്ന പു​ലി​വാ​ൽ ക​ല്യാ​ണ​ത്തി​ലെ ഈ ​രം​ഗം പി​ന്നീ​ട് നി​ര​വ​ധി ട്രോ​ളു​ക​ളി​ലും ഇ​ടം പി​ടി​ച്ചി​രു​ന്നു.

""കൊ​ച്ചി എ​ത്തി '' എ​ന്ന ഡ​യ​ലോ​ഗ് സി​നി​മ​യി​ൽ പ​റ‍യു​ന്ന​തു സ​ലിം​കു​മാ​റാ​ണ്. ടാ​ക്സി​യി​ൽ മും​ബൈ​യി​ൽ നി​ന്നും കൊ​ച്ചി​യു​ടെ അ​തി​ർ​ത്തി പി​ന്നി​ടു​മ്പോ​ൾ, മാ​ലി​ന്യ​ത്തി​ന്‍റെ ഗ​ന്ധം സ്വാ​ഗ​തം ചെ​യ്യു​ന്ന പു​ലി​വാ​ൽ ക​ല്യാ​ണ​ത്തി​ലെ ഈ ​രം​ഗം പി​ന്നീ​ട് നി​ര​വ​ധി ട്രോ​ളു​ക​ളി​ലും ഇ​ടം പി​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ക്കാ​ല​മൊ​ക്കെ ക​ഴി​ഞ്ഞു കൊ​ച്ചി​യു​ടെ ഗ​ന്ധം ഇ​പ്പോ​ൾ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടേ​താ​യി​ക്ക​ഴി​ഞ്ഞു. മ​ണ​ലി​ൽ വ​റു​ത്തെ​ടു​ക്കു​ന്ന ക​പ്പ​ല​ണ്ടി​യു​ടെ ഗ​ന്ധം മു​ത​ൽ അ​റേ​ബ്യ​ൻ വി​ഭ​വ​ങ്ങ​ളു​ടെ കൊ​തി​പ്പി​ക്കു​ന്ന ഗ​ന്ധം വ​രെ കൊ​ച്ചി​യു​ടെ തെ​രു​വു​ക​ളി​ൽ നി​റ​യു​ക​യാ​ണ്. 

കാ​ലം മാ​റു​ന്ന​ത​നു​സ​രി​ച്ചു കൊ​ച്ചി​യി​ലെ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ മാ​റി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. ന​ഗ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ ഇ​ട​പ്പ​ള്ളി മാ​മം​ഗ​ലം എ​ത്തി​യാ​ൽ മോ​ഡേ​ൺ ബ്ര​ഡ് ഫാ​ക്റ്റ​റി​യി​ലെ കൊ​തി​പി​ടി​ക്കു​ന്ന ഗ​ന്ധ​മാ​ണു സ്വാ​ഗ​തം ചെ​യ്യു​ക. കു​റ​ച്ചു​കൂ​ടി മു​ന്നി​ലേ​ക്കെ​ത്തി പാ​ലാ​രി​വ​ട്ടം പി​ന്നി​ടു​മ്പോ​ൾ അ​തു അ​റേ​ബ്യ​ൻ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ തെ​രു​വാ​യി മാ​റും. അ​ൽ​ഫാം മു​ത​ൽ കു​ഴി​മ​ന്തി വ​രെ പാ​ലാ​രി​വ​ട്ട​ത്തെ​ത്തു​ന്ന ഭ​ക്ഷ​ണ​പ്രേ​മി​യെ വ​ട്ടം ചു​റ്റി​ക്കും. കു​റെ​ക്കാ​ലം പാ​ലാ​രി​വ​ട്ട​ത്തി​ന്‍റെ ദേ​ശീ​യ​മ​ണ​മാ​യി​രു​ന്നു അ​റേ​ബ്യ​ൻ വി​ഭ​ങ്ങ​ളു​ടെ ഗ​ന്ധം. കൊ​ച്ചി​യി​ലി​പ്പോ​ൾ അ​റേ​ബ്യ​ൻ വി​ഭ​വ​ങ്ങ​ൾ​ക്കു ധാ​രാ​ളം ആ​വ​ശ്യ​ക്കാ​രു​ണ്ട്.  

ന​ഗ​ര​ത്തി​ൽ സ​ന്ധ്യ പി​ന്നി​ട്ടാ​ൽ ചൂ​ടു ദോ​ശ​യും ച​മ്മ​ന്തി​യും തേ​ടി പോ​കു​ന്ന​വ​രി​ൽ പു​തു​ത​ല​മു​റ​ക്കാ​ർ വ​രെ​യു​ണ്ട്. വി​വി​ധ​യി​നം ദോ​ശ​ക​ളു​ടെ വി​രു​ന്നു​ണ്ണാ​വു​ന്ന പൈ ​ദോ​ശ​ക്ക​ട മു​ത​ൽ ചെ​റി​യ ത​ട്ടു​ക​ട​ക​ൾ വ​രെ ദോ​ശ​വൈ​വി​ധ്യ​വു​മാ​യി കൊ​ച്ചി​യി​ൽ നി​റ​യു​ന്നു​ണ്ട്. ദോ​ശ​യും മു​ട്ട​യു​മൊ​ക്കെ​യാ​യി കൂ​ടി​ച്ചേ​ർ​ന്ന് അ​പൂ​ർ​വ കോ​മ്പി​നേ​ഷ​നു​ക​ളാ​ണു ദോ​ശ പ്രേ​മി​ക​ളെ മാ​ടി വി​ളി​ക്കു​ന്ന​ത്. ഏ​തു തെ​രു​വി​ൽ ചെ​ന്നാ​ലും മ​ല​യാ​ളു​ടെ പ്രി​യ​പ്പെ​ട്ട ദോ​ശ ചൂ​ടോ​ടെ വി​ള​മ്പു​ന്ന ഒ​രു ക​ട​യെ​ങ്കി​ലും കാ​ണാം. ചു​രു​ങ്ങി​യ പ​ണം മു​ട​ക്കി വ​യ​റു നി​റ​യെ ക​ഴി​ക്കാം എ​ന്ന​താ​ണു ദോ​ശ​യെ പ​ല​ർ​ക്കും പ്രി​യ​മു​ള്ള​താ​യി മാ​റ്റു​ന്ന​ത്. 

രു​ചി​പ്പെ​രു​മ​യി​ൽ പ​ല​പ്പോ​ഴും അ​തി​ർ​ത്തി​ക​ളും ഭേ​ദി​ക്കു​ന്നു​ണ്ട്. ക​ട്ട​ൻ ചാ​യ​യും പ​രി​പ്പു​വ​ട​യു​മെ​ന്ന സ്ഥി​രം വി​ഭ​വ​മൊ​ക്കെ കാ​ല​ഹ​ര​ണ​പ്പെ​ട്ടി​ട്ടു കാ​ല​മേ​റെ​യാ​യി​ക്ക​ഴി​ഞ്ഞു. പാ​നി​പൂ​രി, പാ​വ് ബ​ജി, മ​സാ​ല​പൂ​രി, സ​മൂ​സ ചാ​റ്റ് എ​ന്നി​ങ്ങ​നെ മ​ല​യാ​ളി​ക​ൾ​ക്കാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ഒ​രു​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ കൊ​ച്ചി​യി​ൽ പു​തു​മ​യ​ല്ലാ​താ​യി​രി​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ ഓ​രോ തെ​രു​വി​ലും ഇ​ത്ത​രം അ​ന്യ​സം​സ്ഥാ​ന വി​ഭ​വ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ചാ​ട്ട് സ്റ്റാ​ളു​ക​ൾ കാ​ണാം. യാ​ദ​വ് ബേ​ൽ പൂ​രി സെ​ന്‍റ​റി​ൽ എ​ത്തു​ന്ന​തു ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ മാ​ത്ര​മ​ല്ല, ധാ​രാ​ളം മ​ല​യാ​ളി​ക​ളു​മു​ണ്ട്. ഇ​ത്ത​രം ക​ട​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​ല​വാ​കു​ന്ന​തു സ​മൂ​സ ചാ​റ്റാ​ണ്. ഇ​പ്പോ​ൾ ക​ല്യാ​ണ വി​രു​ന്നു​ക​ളി​ൽ ഇ​ത്ത​രം ചാ​ട്ട് വി​ഭ​വ​ങ്ങ​ൾ ഇ​ടം​പി​ടി​ച്ചു ക​ഴി​ഞ്ഞു. 

രുചിയോടെ കഴിക്കാം

 കൊ​ച്ചി​യു​ടെ നാ​ലു മ​ണി ആ​ഹാ​ര​ങ്ങ​ളി​ൽ ബ​ജി​ക്കും പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​മു​ണ്ട്. മു​ള​ക് ബ​ജ്ജി മു​ത​ൽ പൈ​നാ​പ്പി​ൾ ബ​ജ്ജി വ​രെ. മു​ട്ട ബ​ജ്ജി മു​ത​ൽ പ​നി​ക്കൂ​ർ​ക്ക ബ​ജ്ജി വ​രെ. അ​ങ്ങ​നെ ബ​ജ്ജി​യൊ​രു​ക്കാ​ൻ  സാ​ധ്യ​ത​യു​ള്ള എ​ല്ലാ വി​ഭ​വ​ങ്ങ​ളും രു​ചി​യോ​ടെ ചി​ല്ലു​പെ​ട്ടി​ക​ൾ​ക്കു​ള്ളി​ൽ അ​ണി നി​ര​ക്കു​ന്നു. ക​ൺ​മു​ന്നി​ൽ ത​ന്നെ ഉ​ണ്ടാ​ക്കു​ക​യും, ന​ല്ല എ​രി​വു​ള്ള ച​മ​ന്തി കൂ​ട്ടി ക​ഴി​ക്കാം എ​ന്നു​ള്ള​തു കൊ​ണ്ടും ബ​ജ്ജി പ്രി​യ​ർ ധാ​രാ​ള​മാ​ണ്. 
കാ​ലം ഏ​താ​യാ​ലും കൊ​ച്ചി​യു​ടെ സാ​യാ​ഹ്ന​ത്തി​ൽ നി​റ​യു​ന്നൊ​രു ഗ​ന്ധ​മു​ണ്ട്, വ​റു​ത്ത ക​പ്പ​ല​ണ്ടി​യു​ടെ മ​ണം. മ​റൈ​ൻ ഡ്രൈ​വി​ലും എം ​ജി റോ​ഡി​ലും വൈ​റ്റി​ല​യി​ലും എ​ന്നു വേ​ണ്ട ന​ഗ​ര​ത്തി​ലെ എ​ല്ലാ​യി​ട​ത്തും ക​പ്പ​ല​ണ്ടി​ക്ക​ച്ച​വ​ട​ക്കാ​ർ സ​ജീ​വം. ഉ​രു​ക്കു ച​ട്ടി​യി​ൽ ച​ട്ടു​കം ത​ട്ടു​ന്ന ശ​ബ്ദം കേ​ട്ടാ​ൽ തി​രി​ച്ച​റി​യാം ക​പ്പ​ല​ണ്ടി ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞു. ആ​ദ്യ​കാ​ല​ത്തൊ​ക്കെ നി​സാ​ര പൈ​സ​യ്ക്ക് വി​റ്റി​രു​ന്ന ക​പ്പ​ല​ണ്ടി​പൊ​തി​ക്ക് ഇ​പ്പോ​ൾ പ​ത്തു രൂ​പ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ കി​ലോ​ക്ക​ണ​ക്കി​നു ക​പ്പ​ല​ണ്ടി​യാ​ണു ന​ഗ​ര​ത്തി​ൽ ദി​നം​പ്ര​തി വി​റ്റു പോ​കു​ന്ന​ത്. ക​പ്പ​ല​ണ്ടി മേ​ടി​ക്കു​ന്ന​വ​രി​ൽ എ​ല്ലാ​വ​രു​മു​ണ്ട്. ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​വ​ർ, സാ​യാ​ഹ്ന സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ർ... അ​ങ്ങ​നെ എ​ത്ര​യോ പേ​ർ. വേ​റെ പ​ണി​യൊ​ന്നു​മി​ല്ലെ​ങ്കി​ൽ ക​പ്പ​ല​ണ്ടി ക​ച്ച​വ​ടം തു​ട​ങ്ങി​ക്കൂ​ടേ എ​ന്ന ചോ​ദ്യ​ത്തി​ലെ ക​ളി​യാ​ക്ക​ൽ മാ​റ്റി​നി​ർ​ത്താം. കാ​ര​ണം ക​പ്പ​ല​ണ്ടി​ക്ക​ച്ച​വ​ടം നി​സാ​ര​മ​ല്ല, അ​ത്യാ​വ​ശ്യം ന​ല്ല വ​രു​മാ​ന​ത്തി​നു​ള്ള മാ​ർ​ഗം കൂ​ടി​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top