ISL-2018-219
10
December 2018 - 7:21 am IST
Flash News
Archives

Kerala

rss-kemal-pasha

ആർഎസ്എസിന്‍റെ അച്ചടക്കമാണ് നാടിന് വേണ്ടതെന്ന് ജസ്റ്റിസ് കെമാൽ പാഷ

Published:09 August 2018

# സ്വ​ന്തം ലേ​ഖ​ക​ൻ

ആർഎസ്എസ് കൊച്ചി മഹാനഗരത്തിന്‍റെ ഗുരുപൂജാ പരിപാടിയിലാണു ജസ്റ്റിസ് കെമാൽ പാഷ പങ്കെടുത്ത് അവരെ പ്രശംസിച്ചത്.

ആർഎസ്എസിന്‍റെ അച്ചടക്കമാണു നാടിനു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

കൊച്ചി: കേരള ഹൈക്കോടതിയിൽ നിന്ന് അടുത്തിടെ വിരമിച്ച ജസ്റ്റിസ് ബി. കെമാൽ പാഷ ആർഎസ്എസ് വേദിയിൽ. ആർഎസ്എസ് കൊച്ചി മഹാനഗരത്തിന്‍റെ ഗുരുപൂജാ പരിപാടിയിലാണു ജസ്റ്റിസ് കെമാൽ പാഷ പങ്കെടുത്ത് അവരെ പ്രശംസിച്ചത്. ആർഎസ്എസിന്‍റെ അച്ചടക്കമാണു നാടിനു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

ഭരണഘടനയിലെ മതനിരപേക്ഷത തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. സാഹോദര്യം എന്നാൽ സ്വന്തം മതത്തിൽ നിന്നുകൊണ്ടു മറ്റുള്ളവരെ അവരുടെ മതം വിശ്വസിക്കാൻ അവസരം നൽകലാണ്. ഇതിന്‍റെ വികലമായ മാറ്റമാണ് മുസ്‌ലിങ്ങളെ മുഖ്യധാരയിൽ നിന്ന് അകറ്റിയതെന്നും കെമാൽ പാഷ ചൂണ്ടിക്കാട്ടി. ദേശസുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകുന്ന ആർഎസ്എസിന്‍റെ അച്ചടക്കമാണ് ഇന്നു നാടിനു വേണ്ടത്. ആൾക്കൂട്ടക്കൊലയും ഗോരക്ഷക സംഘവും ഒരിക്കലും ആർഎസ്എസ് ബന്ധമുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു. 

സാധാരണക്കാരായ കശ്മീർക്കാരൻ ഭാരതത്തോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. ഭാരതവിരുദ്ധ ചിന്ത മാത്രമാണു പാക്കിസ്ഥാനെന്ന ഭീകരരാജ്യത്തിന്‍റെ നിലനിൽപ്പ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ അരാജകത്വമാണ് നാട്ടിൽ നടക്കുന്നത്. നിയമവാഴ്ചയിലും ദേശീയതയിലും വിശ്വസിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ ഇവിടെ പരിവർത്തനം നടത്താനാകൂ- അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ആർഎസ്എസ് സഹ സർകാര്യവാഹ് (ജോയിന്‍റ് ജന. സെക്രട്ടറി) ഭാഗയ്യ മുഖ്യപ്രഭാഷണം നടത്തി. കൊച്ചി മഹാനഗർ സംഘചാലക് അഡ്വ. പി. വിജയകുമാർ അധ്യക്ഷത വഹിച്ചു.


വാർത്തകൾ

Sign up for Newsletter



top