ISL-2018-219
16
February 2019 - 11:15 pm IST
Flash News
Archives

orthodox-sabha-sex-allegation

പീഡനം: കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ വൈദികര്‍ക്ക് ആജീവനാന്ത വിലക്കെന്ന് കാതോലിക്കാബാവ

Published:10 August 2018

സഭയെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് ചില അംഗങ്ങള്‍ വിമര്‍ശിച്ചപ്പോൾ മാധ്യമങ്ങള്‍ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യു എന്നുമായിരുന്നു ബാവയുടെ മറുപടി.

കോട്ടയം: ലൈംഗിക പീഡന കേസില്‍ ആരോപണവിധേയരായ വൈദികര്‍ കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ പൗരോഹിത്യം വിലക്കുമെന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്നും ഓര്‍ത്തഡോക്‌സ്സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ്മാ ദ്വിതീയന്‍ കാതോലിക്കബാവ. അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായാണ് ബാവ ഇക്കാര്യം പറഞ്ഞത്. കോട്ടയത്ത് തുടരുന്ന സുന്നഹദോസ് യോഗം ആയിരിക്കും നടപടികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

വൈദികര്‍ക്കെതിരായ ലൈംഗിക പീഢന ആരോപണത്തില്‍  മാനേജിങ് കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ്മാ ദ്വിതീയന്‍ കാതോലിക്കബാവ സംസാരിച്ചത്. കുറ്റം ചെയ്തത് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകും. ആജീവനാന്തവിലക്ക് തന്നെ ഏര്‍പ്പെടുത്തും. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കൂദാശകളില്‍ നിന്ന് ആരോപണ വിധേയരായ വൈദികരെ മാറ്റിനിര്‍ത്തും. സഭയെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് ചില അംഗങ്ങള്‍ വിമര്‍ശിച്ചപ്പോൾ മാധ്യമങ്ങള്‍ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യു എന്നുമായിരുന്നു ബാവയുടെ മറുപടി.

അതിനിടെ ചൊവ്വാഴ്ച തുടങ്ങിയ സുന്നഹദോസ് യോഗം തുടരുകയാണ്. പീഡനം നടന്നിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ആണെന്നും വൈദികര്‍ സമ്മതിച്ചതായി ചില പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെക്കുറിച്ച് പരിശോധിക്കാനാണ് സുന്നഹദോസിന്റെ തീരുമാനം. ഉഭയസമ്മതപ്രകാരം ആണെങ്കിലും ലൈംഗികബന്ധം നടന്നുവെന്ന് സമ്മതിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാനാണ് സഭാനേതൃത്വത്തിന്റെ നീക്കം. അതേസമയം കോടതി വിധി ഉണ്ടാകുന്നതുവരെ കാത്തിരിക്കണം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

വിധിക്കു മുൻപായി സഭയുടെ ശിക്ഷാനടപടി ഉണ്ടായാൽ പൊലീസ് അന്വേഷണത്തിന് സഹായം ചെയ്യല്‍ ആയി ഇതു മാറുമെന്നും ഒരു വിഭാഗം അഭിപ്രായമുണ്ട്. ഒന്നാംപ്രതി  സോണി എബ്രഹാം, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഉഭയ സമ്മത പ്രകാരമാണ് ലൈംഗികബന്ധം നടന്നതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാക്കാല്‍ കോടതിയില്‍ സമ്മതിച്ചത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top