Subpage Banner
Subpage Banner
20
September 2018 - 8:03 am IST
Flash News
Archives

Troll

MOMO-troll-viral

ബ്ലു വെയ്‌ലിന് പിന്നാലെ മരണക്കളിയുമായെത്തിയ മോമോ ഗെയിം ചിരിപ്പിച്ചു കൊല്ലുകയാണ്

Published:12 August 2018

മരണക്കളിയായ മോമോ കോമഡി സ്റ്റാറിനെ പോലെയായതിനു പിന്നിൽ ട്രോളൻമാരാണ്. മോമോയുടെ രൂപം ട്രോളുകളിൽ നിറഞ്ഞതോടെയാണ് മോമോ എന്ന ദുരന്തം വൻ കോമഡിയായി മാറിയത്. മോമോ ഗെയിം ഓപ്പൺ ചെയ്യരുത്.. സൂക്ഷിക്കണമെന്നൊക്കെ പറഞ്ഞവർ ഇപ്പോൾ മോമോയുടെ ട്രോളുകൾ വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ ഷെയർ ചെയ്യുകയാണ്

നീണ്ട മുഖം, ഉരുണ്ട വലിയ കണ്ണുകൾ... വിടർന്ന നെറ്റിയിലേക്ക് വീണു കിടക്കുന്ന നീളൻ മുടിയിഴകൾ..രണ്ടു വശങ്ങളിലേക്ക് നീണ്ടിരിക്കുന്ന ചുണ്ടുകൾ... ഈ മുഖം കണ്ടാൽ ആരും ഭയന്നുപോകും. മോമോയാണിത്. ബ്ലൂവെയ്‌ലിന് പിന്നാലെയെത്തിയ മരണം സമ്മാനിക്കുന്ന മോമോ ഗെയിം. രൂപത്തിലും സ്വഭാവത്തിലും ആരെയും ഭയപ്പെടുത്തുന്ന മോമോ ഇപ്പോൾ മനുഷ്യരെ പേടിപ്പിക്കുകയല്ല. ചിരിപ്പിക്കുകയാണ്. മോമോയെന്നു കേട്ടാൽ പോലും മലയാളികൾ ചിരിച്ചു തുടങ്ങിയിരിക്കുകയാണ്.

മരണക്കളിയായ മോമോ കോമഡി സ്റ്റാറിനെ പോലെയായതിനു പിന്നിൽ ട്രോളൻമാരാണ്. മോമോയുടെ രൂപം ട്രോളുകളിൽ നിറഞ്ഞതോടെയാണ് മോമോ എന്ന ദുരന്തം വൻ കോമഡിയായി മാറിയത്. മോമോ ഗെയിം ഓപ്പൺ ചെയ്യരുത്.. സൂക്ഷിക്കണമെന്നൊക്കെ പറഞ്ഞവർ ഇപ്പോൾ മോമോയുടെ ട്രോളുകൾ വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ ഷെയർ ചെയ്യുകയാണ്.

മലയാളത്തിലെ മികച്ച നടി ആരെന്നതിൽ പല അഭിപ്രായം കാണും, പക്ഷേ ഏറ്റവും സുന്ദരിയായ നടി ആരെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണൂ പ്രിയ കുട്ടൂസ് ഈ ട്രോളിൽ പ്രിയ വാര്യരുടെ ചിത്രത്തിന് താഴെ മോമേയെ കാണാം. പിന്നെ എന്തിനാണ് മുത്തേ ഈ മോമോ കുട്ടൂസ് ജിവിക്കുന്നേ എന്നെഴുതിയ ട്രോളുകൾ വൻഹിറ്റായി കൊണ്ടിരിക്കുകയാണ്. 

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മോമോ ചാറ്റ് ചെയ്യുന്ന ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ഹായ് ആയാം മോമോ, ഐ വിൽ ഹാക്ക് യുവർ ഫോൺ, ലെറ്റ്സ് പ്ലേ എ ഗെയിം വിത്ത് മീ എന്നെഴുതിയ വാട്ടസ്ആപ്പ് ചാറ്റിനുള്ള മറുപടി കണ്ടാൽ ആരും ചിരിച്ചു ചാകും. നന്ദി താങ്കൾ ബിജെപിയിൽ അംഗമായിരിക്കുന്നു എന്നാണെഴുതിയിരിക്കുന്നത്. ഇങ്ങനെ നിരവധി മോമോ ട്രോളുകളാണിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top