ISL-2018-219
10
December 2018 - 7:20 am IST
Flash News
Archives

Kerala

gauri-lankesh

ഗൗരി ലങ്കേഷ് വധത്തിൽ പുതിയ കണ്ടെത്തൽ; എതിർസ്വരം ഉയർത്തുന്നവരെ ഇല്ലാതാക്കാൻ 22 അംഗ ക്വട്ടേഷൻ സംഘം

Published:12 August 2018

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന കണ്ടെത്തൽ.

 ഹൈദരാബാദ്: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന കണ്ടെത്തൽ. തീവ്ര ഹിന്ദുത്വ സംഘടനകള്‍ കൊലപാതകത്തിന് പിന്നില്‍ ഇടപെടലുകള്‍ നടത്തിയെന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിരിക്കുന്നത്.

ബുദ്ധിജീവികളെയും വിമതശബ്ദം ഉയര്‍ത്തുന്നവരെയും വധിക്കുന്നതിനായി കര്‍ണാടകയില്‍ 22 യുവാക്കള്‍ക്ക് തീവ്രഹിന്ദുത്വ സംഘടനകള്‍ ആയുധ പരിശീലനം നല്‍കിയിരുന്നുവെന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്.ഇത്തരം ക്യാമ്പുകളില പരിശീലനം ലഭിച്ച യുവാക്കളില്‍ ഒരാളാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് ഗൗരി ലങ്കേഷിനെ വെടിവച്ചത്.

കര്‍ണാടകത്തില്‍ സംഘര്‍ഷങ്ങള്‍ നടത്താനായി 60-ല്‍ അധികം യുവാക്കളെയാണു പ്രത്യേക പേരില്ലാത്ത സംഘം റിക്രൂട്ട് ചെയ്തത്. ഇവരില്‍നിന്നു തെരഞ്ഞെടുത്തവര്‍ക്കാണ് ആയുധ പരിശീലനം നല്‍കിയത്. അടുത്തിടെ ഗൗരി ലങ്കേഷ് വധത്തില്‍ അറസ്റ്റിലായ നാലു പേരില്‍നിന്നാണ് റിക്രൂട്ട്മെന്റും ആയുധപരിശീലനവും സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചത്.


വാർത്തകൾ

Sign up for Newsletter



top