Subpage Banner
Subpage Banner
22
August 2018 - 2:40 am IST
Flash News
Archives

Kerala

red-alert

റെഡ് അലെർട്ട് : തിങ്കളാഴ്‌ചത്തെ ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റി

Published:12 August 2018

കനത്ത മഴയും വെള്ളപ്പൊക്കെകെടുതികളും തുടരുന്നതിനിടെ തിങ്കളാഴ്‌ച നടത്താനിരുന്ന ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റി. ഒന്നാം വർഷ ഹയർസെക്കൻഡറി വിഎച്ച്‌എസ്ഇ  ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളാണ് മാറ്റിയത്

കൊച്ചി: കനത്ത മഴയും വെള്ളപ്പൊക്കെകെടുതികളും തുടരുന്നതിനിടെ തിങ്കളാഴ്‌ച നടത്താനിരുന്ന ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റി. ഒന്നാം വർഷ ഹയർസെക്കൻഡറി വിഎച്ച്‌എസ്ഇ  ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളാണ് മാറ്റിയത്. സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയില്‍ ഏഴ് ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.മഴക്കെടുതി കൂടുതല്‍ നേരിടുന്ന വയനാട്, ഇടുക്കി ജില്ലകളില്‍ ഓഗസ്റ്റ് 14 വരെയും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓഗസ്റ്റ് 13 വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളില്‍ ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളില്‍ ഓഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കും.

സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണെന്ന് കളക്ടര്‍ അറിയിച്ചു. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top