ISL-2018-219
10
December 2018 - 7:41 am IST
Flash News
Archives

Kerala

60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

Published:12 August 2018

ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

അറബിക്കടലിന്‍റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്ത് കടൽ അതിപ്രഷുബ്‌ധമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. തിങ്കളാഴ്‌ച ഉച്ച വരെ മുന്നറിയിപ്പ് ബാധകാമായിരിക്കുമെന്നാണ് അറിയിപ്പ്. ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.


വാർത്തകൾ

Sign up for Newsletter



top